Representative image: Photo Courtesy: Mathrubhumi Archives കായംകുളം : പോലീസ് സ്റ്റേഷനിൽവെച്ച് സിവിൽ പോലീസ് ഓഫീസറെ എസ്.ഐ.മർദിച്ചതായി പരാതി. ഓണക്കാല ഡ്യൂട്ടി നിശ്ചയിക്കുന്നതുസംബന്ധിച്ച ചർച്ചയ്ക്കിടെയാണ് സംഭവം. അഡീഷണൽ എസ്.ഐ. ശാമുവലിനെതിരേയാണ് സിവിൽ പോലീസ് ഓഫീസർ പ്രസാദ് പരാതിനൽകിയത്. പോലീസുകാർക്കിടയിലെ ചർച്ചയിൽ ഓണംപരിഗണിച്ച് മൂന്നുടേണായി ഡ്യൂട്ടി നിശ്ചയിക്കണമെന്ന് അസോസിയേഷൻ പ്രതിനിധി കൂടിയായ പ്രസാദ് നിർദേശിച്ചു. ഇതിനിടെ അവിടേക്കുകടന്നുവന്ന അഡീഷണൽ എസ്.െഎ. യും ചർച്ചയിൽ ഇടപെട്ടു. രണ്ടുടേണിനോട് ആയിരുന്നു അഡീഷണൽ എസ്.ഐ.ക്ക് താത്പര്യം. ഇതേച്ചൊല്ലി വാദപ്രതിവാദം നടക്കുന്നതിനിടെ പ്രസാദിനെ പിടിച്ചുതള്ളുകയായിരുന്നുവെന്നാണ് ആരോപണം. പ്രസാദ് ഇൻസ്പെക്ടർക്ക് പരാതിനൽകിയിട്ടുണ്ട്. ഡിവൈ.എസ്.പി. അലക്സ് ബേബിയും സംഭവത്തിൽ ഇടപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് തേടി. content highlights: dispute over duty: si allegedly attacks civil police officer in kayamkulam
from mathrubhumi.latestnews.rssfeed https://ift.tt/34zy7b2
via
IFTTT