Breaking

Monday, August 31, 2020

സിവിൽ എക്സൈസ് ഓഫീസർ നിയമനം 14 ശതമാനം മാത്രം

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട അനു ഉൾപ്പെടുന്ന സിവിൽ എക്സൈസ് ഓഫീസർ റാങ്ക്പട്ടികയിൽനിന്ന് നിയമനം ലഭിച്ചത് വെറും 14 ശതമാനം പേർക്ക്. ഒരുവർഷം കാലാവധിയുള്ള റാങ്കുപട്ടികയ്ക്ക് അധികസമയം ലഭിച്ചിട്ടും നിയമനം തീരെക്കുറവായിരുന്നു. എക്സൈസ് ഗാർഡ് എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന തസ്തികയുടെ പുതിയപേരാണ് സിവിൽ എക്സൈസ് ഓഫീസർ. ഇതിന് ജില്ലാതലത്തിലാണ് നിയമനം. 14 ജില്ലകളുടെ റാങ്ക്പട്ടികകളിലായി മൊത്തം 3205 പേരാണ് ഉൾപ്പെട്ടത്. വെറും 452 പേർക്കാണ് നിയമനം ലഭിച്ചത്. ഇതിനുമുമ്പത്തെ റാങ്ക്പട്ടികയിൽനിന്ന് 1293 പേർക്ക് നിയമനം കിട്ടിയതാണ്. അതിന്റെ പകുതിപ്പേർക്കുപോലും ഇത്തവണ നിയമനം ലഭിച്ചില്ല. അനു ഉൾപ്പെട്ട തിരുവനന്തപുരം ജില്ലയുടെ റാങ്ക്പട്ടികയിൽ മൊത്തം 208 പേരാണുണ്ടായിരുന്നത്. മുഖ്യവിഭാഗത്തിൽ 162 പേരും സംവരണക്കാർക്കുള്ള ഉപവിഭാഗത്തിൽ 46 പേരും. ഇവരിൽ 72 പേർക്കാണ് നിയമനശുപാർശ ലഭിച്ചത്. പൊതുവിഭാഗത്തിൽ 68-ാം റാങ്ക് വരെയുള്ളവർക്ക് നിയമനം ലഭിച്ചു. അനു 77-ാം റാങ്കുകാരനായിരുന്നു. അനു നൂറിൽ 61 മാർക്ക് നേടി. കോവിഡുമായി ബന്ധപ്പെട്ട് റാങ്ക്പട്ടികയ്ക്ക് ഒരു വർഷമെങ്കിലും അധിക കാലാവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷന്റെ പേരിൽ നിവേദനം നൽകിയതാണ്. എന്നാൽ, രണ്ടരമാസമേ നീട്ടിക്കിട്ടിയുള്ളൂ. പുതിയ റാങ്കുപട്ടിക നിലവിൽവരാത്ത സാഹചര്യത്തിൽ കൂടുതൽ കാലാവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ വീണ്ടും സർക്കാരിനെ സമീപിച്ചെങ്കിലും പരിഗണിച്ചില്ല. പ്രളയം കാരണം രണ്ട് മാസത്തോളം നിയമനങ്ങളുണ്ടായില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്തതുമില്ല.റാങ്ക്പട്ടിക തയ്യാറാക്കാൻ വേണ്ടിവന്നത് മൂന്നുവർഷം ഒരു വർഷംമാത്രം കാലാവധിയുള്ള എക്സൈസ് റാങ്ക്പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കാൻ പി.എസ്.സി.ക്ക് മൂന്നുവർഷം വേണ്ടിവന്നു. ഒരു കോടിയിലേറെ രൂപയാണ് റാങ്ക്പട്ടിക തയ്യാറാക്കാൻ ചെലവായത്. കാലാവധി പൂർത്തിയായപ്പോഴാകട്ടെ നാലിലൊന്ന് പേർക്കുപോലും നിയമനം കൊടുക്കാനുമായില്ല. പേരിനുമാത്രം നിയമനം നടക്കുമ്പോഴും പുതിയ റാങ്കുപട്ടിക തയ്യാറാക്കാൻ പി.എസ്.സി. വിജ്ഞാപനം ക്ഷണിക്കുകയും ചെയ്തു. 2016-ലാണ് കഴിഞ്ഞ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. 2017 ഏപ്രിൽ ഒന്നിന് പരീക്ഷ നടത്തി. 2019 ഏപ്രിൽ എട്ടിന് റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു. കായികപരീക്ഷയ്ക്കുമുമ്പ് ശാരീരിക ക്ഷമതാ പരീക്ഷയും നടത്തി. ഇതെല്ലാം കടന്നെത്തിയവരെയാണ് റാങ്ക്പട്ടികയിൽ ഉൾപ്പെടുത്തിയത്. 14 ജില്ലകളിൽ ഏറ്റവും കൂടുതൽ നിയമനശുപാർശയുണ്ടായത് തിരുവനന്തപുരത്താണ്- 72.പട്ടികയുടെ സ്വാഭാവിക കാലാവധി ഏപ്രിൽ ഏഴിന് പൂർത്തിയായി. ജൂൺ 19 വരെ അധിക കാലാവധി ലഭിച്ചു. ഇക്കാലയളവിലും കാര്യമായ നിയമനങ്ങളുണ്ടായില്ല. 1968-ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും വകുപ്പ് പിന്തുടരുന്നതെന്ന് ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തുന്നു. 52 വർഷം മുമ്പത്തെ ജനസംഖ്യയനുസരിച്ച് നിർണയിച്ച തസ്തികകളാണ് ഇപ്പോഴും എക്സൈസിലുള്ളത്. ലഹരി ഉപയോഗവും അനുബന്ധ കേസുകളും ശാസ്ത്രീയമായി തടയാനാകുന്നവിധം സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാൻ തയ്യാറാകണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടിരുന്നത്.സിവിൽ എക്സൈസ് ഓഫീസർ നിയമനശുപാർശയുടെ കണക്ക്(ജില്ല, നിയമനം, റാങ്ക്പട്ടികയിലുണ്ടായിരുന്നവർ എന്ന ക്രമത്തിൽ)തിരുവനന്തപുരം 72 208കൊല്ലം 42 174ആലപ്പുഴ 16 232പത്തനംതിട്ട 29 175ഇടുക്കി 23 248കോട്ടയം 18 219എറണാകുളം 37 283തൃശ്ശൂർ 17 234പാലക്കാട് 33 267മലപ്പുറം 37 283കോഴിക്കോട് 39 208വയനാട് 26 243കണ്ണൂർ 37 210കാസർകോട് 26 221ആകെ 452 3205


from mathrubhumi.latestnews.rssfeed https://ift.tt/2G2Z0K7
via IFTTT