തിരുവനന്തപുരം: മന്ത്രി ജി. സുധാകരന്റെ മകനടക്കമുള്ള സി.പി.എമ്മുകാർക്കും ജനം ടി.വി.യിൽ ഓഹരിയുണ്ടെന്ന് ചാനലിന്റെ ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബു. സ്വപ്നയ്ക്ക് ജനം ടി.വി.യിൽ ഓഹരിയുണ്ടെന്ന പ്രചാരണം പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സാമൂഹികദ്രോഹിക്കും ഓഹരിയില്ല. ദേശീയ താത്പര്യമുള്ളവരെ മാത്രമാണ് പങ്കാളികളാക്കിയത്. 5300 ഓഹരിയുടമകളുണ്ട്. മന്ത്രി ജി. സുധാകരന്റെ മകനും ഓഹരിയുടമയാണ്. മന്ത്രി സുധാകരനെതിരേ ഒരാരോപണവും ഉയർന്നിട്ടില്ല. അദ്ദേഹം അത്തരം കാര്യങ്ങൾക്ക് കൂട്ടുനിൽക്കുന്നയാളുമല്ല -സുരേഷ് ബാബു പറഞ്ഞു. സ്വർണക്കടത്ത് കേസിൽ കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യംചെയ്തത് ഇടതുപക്ഷം ആയുധമാക്കിയിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ മകനും തങ്ങളുടെ സ്ഥാപനത്തിൽ ഓഹരിയുണ്ടെന്ന വെളിപ്പെടുത്തൽ ചാനൽ മേധാവി നടത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2YQnDAt
via
IFTTT