ന്യൂഡൽഹി: അച്ഛൻ രാജീവ് ഗാന്ധിയുടെ കൊലപാതകത്തിനുശേഷം മദർ തെരേസ തന്നെ കാണാനെത്തിയെന്നും ഒപ്പം പ്രവർത്തിക്കാൻ ക്ഷണിച്ചെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. “അച്ഛൻ മരിച്ചു കുറച്ചുനാളിനുശേഷം മദർ തെരേസ ഞങ്ങളെ കാണാൻ വന്നു. എനിക്ക് പനിയായിരുന്നു. അവർ കിടക്കയ്ക്കടുത്തിരുന്ന് എന്റെ കൈപിടിച്ചു പറഞ്ഞു. “വരൂ, എനിക്കൊപ്പം പ്രവർത്തിക്കൂ” -മദർ തെരേസയുടെ 110-ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് ട്വിറ്ററിലെ പോസ്റ്റിൽ പ്രിയങ്ക പറഞ്ഞു. മിഷനറീസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർമാർക്കൊപ്പം പ്രവർത്തിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു പ്രിയങ്കയുടെ പോസ്റ്റ്. “ഞാൻ വർഷങ്ങളോളം അത് ചെയ്തു. നിസ്വാർഥ സേവനത്തിന്റെയും സ്നേഹത്തിന്റെയും വഴി കാണിച്ചുതന്ന മിഷനറീസ് ഓഫ് ചാരിറ്റിയിലെ എല്ലാ സിസ്റ്റർമാരുടെയും സൗഹൃദത്തിന് നന്ദിയുണ്ട്” -പ്രിയങ്ക പറഞ്ഞു. ജന്മവാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്ത് പ്രത്യേക പ്രാർഥനകൾ നടന്നു. Content Highlights:Mother Teresa Priyanka Gandhi
from mathrubhumi.latestnews.rssfeed https://ift.tt/2YFppEe
via
IFTTT