Breaking

Friday, August 28, 2020

കാന്താരിയിൽ ഇനി പുതിയൊരിനംകൂടി-‘ഇട്ടിവ’

കൊല്ലം : വർഗസങ്കരണത്തിലൂടെ എട്ടു സെന്റിമീറ്റർ നീളവും അഞ്ചുഗ്രാം തൂക്കവുമുള്ള പുതിയ ഇനം കാന്താരി വികസിപ്പിച്ചെടുത്തു. കടയ്ക്കൽ ചുണ്ട ചെറുകുളം മേലേവിളവീട്ടിൽ ഡോ. നാസറാണ് പുതിയയിനം കാന്താരിമുളക് വിളയിച്ചെടുത്തത്. സ്വന്തം പഞ്ചായത്തിന്റെ പേരാണ് പുതിയയിനം മുളകിനും അദ്ദേഹം നൽകിയത്-ഇട്ടിവ. ഇതിന്റെ വിത്തുകൾ പാകി പുതിയ തൈകൾ ഉത്പാദിപ്പിക്കാനാകും. നല്ല എരിവുമുണ്ട്. കഴിഞ്ഞവർഷം, കുലകളായി പിടിക്കുന്ന 'ചെറുകുളം' കാന്താരിയും ഡോ. നാസർ വികസിപ്പിച്ചെടുത്തിരുന്നു. കാന്താരിമുളകുകളിൽ വർഷങ്ങളായി പരീക്ഷണം നടത്തുകയാണ് കാർഷിക ഗവേഷകനും കടയ്ക്കൽ ഗവ. ഹൈസ്കൂളിലെ ജീവശാസ്ത്ര അധ്യാപകനുമായ നാസർ. ഏറ്റവും ചെറിയ റോസാപ്പൂവ്, വലിയ പടവലങ്ങ തുടങ്ങിയവയും അദ്ദേഹം വികസിപ്പിെച്ചടുത്തിട്ടുണ്ട്. വർഷങ്ങൾക്കുമുൻപുതന്നെ, മരത്തക്കാളി, ബർബഡോസ് നെല്ലി, േസ്ട്രാബെറി പഴം, ഊട്ടിപ്പൂവ്, അറേബ്യൻ അത്തി തുടങ്ങിയവ കാലാവസ്ഥ പ്രതികൂലമായ സ്ഥലങ്ങളിൽപ്പോലും ഡോ. നാസർ നട്ടുവളർത്തിയിട്ടുണ്ട്. വീട്ടിൽ അപൂർവങ്ങളായ ഓർക്കിഡുകളുടെയും ഔഷധസസ്യങ്ങളുടെയും വിപുലമായ ശേഖരവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. കടയ്ക്കൽ ഗവ. യു.പി.സ്കൂളിലെ അധ്യാപിക ഷീബയും മക്കളായ ഡോ. അലിഫയും അലിഫുമാണ് ഡോ. നാസറിന്റെ ഗവേഷണപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3jqdmCV
via IFTTT