കാരക്കോണം: കനത്ത പ്രാരബ്ധങ്ങൾക്കൊടുവിലും വീട്ടുകാരുടെ ഏക പ്രതീക്ഷയായിരുന്നു അനുവിന് ഒരു ജോലി. പഠിക്കാൻ മിടുക്കനായ അനുവിനെ വീട്ടുകാർ പ്രോത്സാഹിപ്പിച്ചു. ഇതിനിടയിൽതന്നെ പി.എസ്.സി. പരിശീലനവും നടത്തിയിരുന്നു. കിട്ടുന്ന സമയങ്ങളിലെല്ലാം പഠിത്തത്തിൽ മുഴുകി. പല റാങ്കുപട്ടികകളിലും ഇടംപിടിച്ചെങ്കിലും ജോലി ലഭിച്ചില്ല. പിന്നീട് എക്സൈസ് സിവിൽ ഓഫീസർ റാങ്ക് പട്ടികയിൽ 77-ാം റാങ്ക് ലഭിച്ചപ്പോൾ ജോലി ഉറപ്പിച്ചു. കൂട്ടുകാരോടും വീട്ടുകാരോടും അതൊക്കെ പങ്കുവെച്ചു. എങ്ങനെയെങ്കിലും ജോലിയിൽ കയറി വീട്ടുകാരുടെ സാമ്പത്തിക പരാധീനതകൾ പരിഹരിക്കണമെന്നതായിരുന്നു അനുവിന്റെ ലക്ഷ്യം. തട്ടിട്ടമ്പലത്ത് ആകെയുള്ള രണ്ടരസെന്റിൽ നിർമിച്ച വീടിന്റെ പണി ഇതുവരെ പൂർത്തിയായില്ല. അതിനായെടുത്ത ബാങ്ക് വായ്പ ബാക്കിയാണ്. ആകെയുള്ള വരുമാനം ചായക്കട പണിയിൽനിന്ന് അച്ഛന് കിട്ടുന്ന തുച്ഛമായ കൂലിയും സഹോദരൻ മനുവിന് സ്വകാര്യ കമ്പനിയിൽനിന്ന് കിട്ടുന്ന ശമ്പളവുമാണ്. പി.എസ്.സി. റാങ്ക് പട്ടിക റദ്ദായതോടെ െെകയെത്തുംദൂരത്തുവന്ന ജോലിയും ലഭിക്കില്ലെന്നായി. അനുവിന്റെ പ്രതീക്ഷകൾ തകർന്നു. Content Highlight: Kerala PSC rank holder Anu commits suicide
from mathrubhumi.latestnews.rssfeed https://ift.tt/31GBQBA
via
IFTTT