Breaking

Friday, August 28, 2020

യുഡിഎഫില്‍ നിന്നു പുറത്തുവരുന്നവരുടെ രാഷ്ട്രീയ നിലപാട് നോക്കി സ്വീകരിക്കും- കോടിയേരി

തിരുവനന്തപുരം: യുഡിഎഫ് വിട്ട് പുറത്തു വരുന്ന കക്ഷകളുടെ രാഷ്ട്രീയ നിലപാടും സമീപനവുംനോക്കി സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ് ചർച്ചയിലൂടെയായിരിക്കും നിലപാട് സ്വീകരിക്കുന്നത്. യുഡിഎഫിനെയും ബിജെപിയെയും ദുർബലപ്പടുത്തുകയാണ് ലക്ഷ്യമെന്ന് പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലെലേഖനത്തിൽ കോടിയേരി നിലപാട് വ്യക്തമാക്കി. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് ജോസ്കെ മാണി വിഭാഗം എടുത്ത നിലപാടിനെ വളരെ പ്രതീക്ഷയോടെയാണ് സിപിഎം കാണുന്നത്. വളരെ ശക്തമായ സമ്മർദ്ദമുണ്ടായിട്ടും അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫിനെതിരായ നിലപാട് സ്വീകരിക്കാൻ ജോസ് കെ മാണി വിഭാഗം തയ്യാറാവാത്ത സാഹചര്യത്തിലാണ് കോടിയേരിയുടെ ലേഖനത്തിന്റെ പ്രസക്തി. എന്നാൽ ജോസ് കെ മാണി എൽഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട്ഇതുവരെ പരസ്യ നിലപാടെടുത്തിട്ടില്ല.ഒരു കാരണവശാലും ജോസ് കെ മാണിയെ എടുക്കാൻ അനുവദിക്കില്ല എന്ന നിലപാടാണ് സിപിഐ ഇത്രനാളും സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് യുഡിഎഫിൽ നിന്ന് പുറത്തുവരുന്നവരുടെ രാഷ്ട്രീയ നിലപാട് നോക്കി എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷം മുന്നണിയിലേക്കെടുക്കുന്നതാലോചിക്കുമെന്ന് കോടിയേരി പറഞ്ഞത്. "എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷമേ ഇക്കാര്യത്തിൽ തീരുാനമെടുക്കൂ. യുഡിഎഫിനെ ദുർബലപ്പെടുത്താനുള്ള തീരുമാനങ്ങൾക്ക്എപ്പോഴും എൽഡിഎഫ് പിന്തുണ നൽകും. അതേസമയം യുഡിഎഫിന്റെ ആ്ഭ്യന്തരകലഹത്തിൽ എൽഡിഎഫോ സിപിഎമ്മോ കക്ഷിയാകില്ല എന്നുംകോടിയേരി പറഞ്ഞു. content highlights:Kodiyeri Balakrishnan On Jose K mani and UDF fight


from mathrubhumi.latestnews.rssfeed https://ift.tt/31zsZS9
via IFTTT