പോർട്ട്ബ്ലെയർ: അന്തമാനിലെആദിവാസി സമൂഹത്തിൽ കോവിഡ് വ്യാപിക്കുന്നു. ഗ്രേറ്റ് അന്തമാനീസ് എന്ന് അറിയപ്പെടുന്ന വിഭാഗങ്ങൾക്കിടയിലാണ് കോവിഡ് പടർന്നുപിടിക്കുന്നത്. ആകെ 59 പേർ മാത്രം അവശേഷിക്കുന്ന ഈ വിഭാഗത്തിലെ ഒൻപത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ രോഗമുക്തരായി. ബാക്കിയുള്ളവർ ചികിത്സയിൽ തുടരുകയാണ്. എണ്ണത്തിൽ നാമമാത്രമായ ആദിവാസി വിഭാഗത്തിൽ കോവിഡ് പടരുന്നത് അധികൃതർ ആശങ്കയോടെയാണ് കാണുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇവരെ പ്രത്യേകം നിരീക്ഷിച്ചുവരികയാണ്. കേന്ദ്രഭരണ പ്രദേശമായ അന്തമാനിൽ 2,985 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 676 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. കോവിഡ് മൂലം അന്തമാനിൽ 41 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. ദ്വീപിലേക്ക് കോവിഡ് പടരാതിരിക്കാനായി ടൂറിസം ഉൾപ്പെടെയുള്ളവ നിർത്തിവെച്ച് അധികൃതർ മുൻകരുതൽ സ്വീകരിച്ചിരുന്നു. Content Highlight: Covid strikes Greater Andamanese tribe
from mathrubhumi.latestnews.rssfeed https://ift.tt/2YG7HAI
via
IFTTT