Breaking

Thursday, August 27, 2020

പാര്‍ലമെന്റിന് സമീപത്ത് നിന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തു; കൈയില്‍ കോഡുകളടങ്ങിയ കടലാസ്

ന്യൂഡൽഹി: പാർലമെന്റ് മന്ദിരത്തിനു സമീപത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇയാളുടെ പക്കൽനിന്ന് കോഡുകളടങ്ങിയ കടലാസ് കണ്ടെടുത്തായി പോലീസ് വ്യക്തമാക്കി. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. പാർലമെന്റിനു സമീപത്തെ പുൽത്തകിടിയിൽ ചുറ്റിത്തിരിയുകയായിരുന്നു ഇയാൾ. ഇയാളുടെ തോളിൽ ഒരു ബാഗുമുണ്ടായിരുന്നു. അതീവസുരക്ഷാമേഖലയിൽ കറങ്ങിത്തിരിയുന്നതിൽ സംശയം തോന്നിയതിനെ തുടർന്ന് സുരക്ഷാജീവനക്കാർ എത്തി ഇയാളം ചോദ്യം ചെയ്തു. പരിശോധനയിൽ ഇയാളുടെ ഡ്രൈവിങ് ലൈസൻസും ആധാർ കാർഡും കോഡുകളെഴുതിയ കടലാസ് കഷ്ണവും കണ്ടെത്തി. ജമ്മു കശ്മീർ സ്വദേശിയാണെന്നാണ് ഇയാൾ പറഞ്ഞത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ചു. എപ്പോഴാണ് ഡൽഹിയിൽ എത്തിയതെന്ന ചോദ്യത്തിന് 2016ൽ എന്നും, ലോക്ക്ഡൗൺ ആരംഭിച്ചപ്പോഴെന്നുമായിരുന്നു മറുപടി. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ഇയാൾക്ക് സാധിച്ചില്ല. തുടർന്ന് ചോദ്യം ചെയ്യൽ ബുധനാഴ്ച വൈകുന്നേരം വരെ നീണ്ടു. ഇന്റലിജൻസ് വിഭാഗവും സ്ഥലത്തെത്തിയിരുന്നു. Content Highlights:J&K man nabbed by CRPF near Parliament building in Delhi over suspicion, two IDs found


from mathrubhumi.latestnews.rssfeed https://ift.tt/2QriSZg
via IFTTT