ദുബായ്: കോവിഡ് 19 ബാധിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചെന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ടുപേർ യു.എ.ഇയിൽ അറസ്റ്റിലായി. രാജ്യത്തെ ഒരു പ്രമുഖ ടെലിവിഷൻ ചാനലിൽ വന്ന റിപ്പോർട്ടിനെതുടർന്നായിരുന്നു പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചത്. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് പ്രോസിക്യൂഷൻ വെളിപ്പെടുത്തി. ചാനലിൽ പ്രവർത്തിച്ചിരുന്ന രണ്ട് പേരാണ് പിടിയിലായത്. വാർത്ത നൽകാനിടയായ സാഹചര്യവും യഥാർത്ഥ ലക്ഷ്യവും ഏതൊക്കെ സ്ഥാപനങ്ങൾ ഇതിൽ പങ്കാളികളായെന്നും സംബന്ധിച്ച കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് കോവിഡിനെകുറിച്ച് വ്യാജവിവരങ്ങൾ പങ്കിടുന്നത് കുറ്റകരമാണ്. ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയെടുക്കുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. Content Highlights:Two arrested in UAE For spreading fake news about covid-19
from mathrubhumi.latestnews.rssfeed https://ift.tt/2YzLCDO
via
IFTTT