ചെന്നൈ: ചെന്നൈ സ്വദേശിയായ പെൺകുട്ടിയെ ലണ്ടനിൽ കാണാതായ സംഭവത്തിൽ വിവാദ മത പ്രഭാഷകൻ സാക്കിർ നായിക്കിനെ പ്രതി ചേർത്ത് എൻഐഎ അന്വേഷണം തുടങ്ങി. ബംഗ്ലാദേശ് കേന്ദ്രീകരിച്ചുള്ള സംഘമാണ് കുട്ടിയെ തട്ടികൊണ്ടുപോയതിന് പിന്നിലെന്നാണ് മാതാപിതാക്കളുടെ ആരോപണം. ലണ്ടനിൽ പഠനത്തിനായി പോയ പെൺകുട്ടിയെ ഏപ്രിൽ മാസത്തോടെയാണ് കാണാതാകുന്നത്. മാതാപിതാക്കളുടെ പരാതിയിൽ ചെന്നൈ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. എന്നാൽ കുട്ടിയെ മതം മാറ്റിയെന്നും വിട്ട് കിട്ടാൻ ഒരു സംഘം പണം ആവശ്യപ്പെട്ടുവെന്നും മാതാപിതാക്കൾ പിന്നീട് ആരോപിച്ചു. സംഭവവുമായി വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന് ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതോടെകേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. തട്ടികൊണ്ടുപോകൽ, ലൈംഗികമായി ചൂഷണം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്. നഫീസ്,ഗഫ്വാസ് എന്നിവർ ഒന്നും രണ്ടും പ്രതികളും സാക്കിർ നായിക് മൂന്നാം പ്രതിയുമാണ്. പ്രതികളെല്ലാം ബംഗ്ലാദേശിലെചില സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുവെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം. Content Highlight: Chennai girl goes missing in London Zakir Naik included in accused list
from mathrubhumi.latestnews.rssfeed https://ift.tt/2EA67Jx
via
IFTTT