Breaking

Tuesday, April 14, 2020

കോവിഡ് ബാധിച്ച ഗര്‍ഭിണിയായ നഴ്‌സിന്റെ രണ്ട് വയസ്സുള്ള കുഞ്ഞിനും കോവിഡ്

ന്യൂഡൽഹി: ഡൽഹികാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സിന്റെ കുഞ്ഞിനും കൊറോണ ബാധ. രണ്ട് വയസ്സായ കുഞ്ഞിനാണ് കൊറോണ ബാധിച്ചത്. നിലവിൽ രണ്ട് പേരുടെയും ആരോഗ്യ സ്ഥിതിയിൽ ആശങ്കയില്ല. കുഞ്ഞിന്റെ പരിശോധനാഫലം ഇന്നലെ രാത്രിയോടെയാണ് പുറത്ത് വന്നത്. കുഞ്ഞ് യാതൊരു വിധ രോഗ ലക്ഷണങ്ങളും കാണിക്കുന്നില്ല എന്നത് ആശ്വാസം നൽകുന്നുണ്ട്. നിലവിൽഎൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുള്ള നഴ്സ്എട്ട് മാസം ഗർഭിണിയാണ് . ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് റിപ്പോർട്ട്ചെയ്യപ്പെടുന്ന 29ാമത്തെ കൊറോണ കേസാണിത്. 23 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 29പേരാണ് ഈ ആശുപത്രിയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 1മുതൽ ആശുപത്രി അടച്ചതായി പ്രഖ്യാപിച്ചിരുന്നു. content highlights:Covid case India, Pregnant woman and two year old kid tested positive


from mathrubhumi.latestnews.rssfeed https://ift.tt/2Rv1pjN
via IFTTT