ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ നേരിടുന്നതിന് കേന്ദ്രസർക്കാർ സ്വീകരിച്ച നടപടിക്ക് മുഴുവൻ മാർക്കും ലഭിച്ചതായുള്ള ബിജെപിയുടെ അവകാശവാദത്തെ തിരുത്തി ഓക്സ്ഫോർഡ് സർവകലാശാലയിലെ ബ്ലാവത്നിക്ക് സ്കൂൾ ഓഫ് ഗവൺമെന്റ്. ഏപ്രിൽ 10ന് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ബ്ലാവത്നിക്ക് സ്കൂൾ ഓഫ് ഗവൺമെന്റിന്റെ സർവേ ഫലത്തെ അടിസ്ഥാമാക്കി തയ്യാറാക്കിയ ഇൻഫോഗ്രാഫിക്സ് പുറത്തുവിട്ടുകൊണ്ട് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിച്ചതായി ബിജെപി അവകാശപ്പെട്ടിരുന്നു. കോവിഡ് 19നെ നേരിടുന്നതിന് സ്വീകരിച്ച വ്യത്യസ്ത നടപടികളുടെ അടിസ്ഥാനത്തിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചതായി ബിജെപി ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗൺ നടപ്പാക്കുന്നതിൽ മോദി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വേഗത്തിലുള്ള നടപടികളും ഗൗരവത്തോടെയുള്ള സമീപനവും വൈറസ് വ്യാപനത്തിനെതിരെ മറ്റേതൊരു സർക്കാരിന്റെയും പ്രവർത്തനത്തേക്കാൾ മികച്ചതാണെന്ന് അടിവരയിടുന്നതാണ് സർവേയിൽ ലഭിച്ച ഫുൾ സ്കോർ എന്നും ട്വീറ്റിൽ അവകാശപ്പെട്ടിരുന്നു. ബിജെപിയുടെ ഈ അവകാശവാദത്തിനെതിരെ ബ്ലാവത്നിക്ക് സ്കൂൾ ഓഫ് ഗവൺമെന്റ് തിങ്കളാഴ്ച ട്വിറ്ററിൽ മറുപടിയുമായി രംഗത്തെത്തി. മഹാമാരിക്കെതിരെ സർക്കാരുകൾ സ്വീകരിച്ച നടപടികളുടെ എണ്ണവും അതിന്റെ കാർക്കശ്യവും മാത്രമാണ് തങ്ങൾ പുറത്തുവിട്ട സൂചിക വ്യക്തമാക്കുന്നതെന്ന് അവർ ട്വീറ്റിൽ പറഞ്ഞു. കോവിഡ് 19ന് എതിരെ ഒരു രാജ്യം സ്വീകരിച്ച നടപടികളുടെ ഔചിത്യമോ ഫലപ്രാപ്തിയോ ഇത് സൂചിപ്പിക്കുന്നില്ലെന്നും മാർക്ക് നൽകുന്നതിൽ ഇവ പരിഗണിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. ബിജെപിയുടെ ട്വീറ്റിന് മറുപടിയായായിരുന്നു യൂണിവേഴ്സിറ്റി ഇക്കാര്യം ട്വീറ്റ് ചെയ്തത്. India scores 💯/💯 on Government Response Stringency Index developed by University of Oxford researchers, for taking composite measures to combat COVID-19. The 'full marks' underline Modi government's proactiveness, seriousness and swiftness in implementing effective lockdown. pic.twitter.com/a5DIiNXCJF — BJP (@BJP4India) April 10, 2020 മാർച്ച് 25ന് ആയിരുന്നു ബ്ലാവത്നിക്ക് സ്കൂൾ ഓഫ് ഗവൺമെന്റ് സൂചിക പുറത്തുവിട്ടത്. ലോകത്തെമ്പാടുമുള്ള രാജ്യങ്ങൾ കോവിഡ് 19ന് എതിരായി സ്വീകരിച്ച നടപടികളിലെ കാർക്കശ്യത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സൂചിക. ലോകത്തിലെ വിവിധ രാജ്യങ്ങൾ എപ്രകാരമാണ് മഹാമാരിയോട് പ്രതികരിച്ചതെന്ന് കണക്കാക്കുന്നതിനുള്ള സൂചകമായിരുന്നു ഇത്. ലോകത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള വ്യക്തികളിൽനിന്നുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സൂചിക തയ്യാറാക്കിയത്. ലോക്ക്ഡൗൺ അടക്കമുള്ള നടപടികളിലെ കാർക്കശ്യം എങ്ങനെ ഓരോ രാജ്യത്തെയും രോഗവ്യാപന തോതിനെ സ്വാധീനിച്ചു എന്ന് ഗവേഷകർക്ക് വിലയിരുത്തുന്നതിനുവേണ്ടിയാണ് ഇത്തരമൊരു സൂചിക പുറത്തുവിട്ടത്. Thanks for your interest in our tracker, which simply records the number and strictness of government policies. The related stringency index should not be interpreted as measuring the appropriateness or effectiveness of a country's response - there are no marks as such. — Blavatnik School of Government (@BlavatnikSchool) April 12, 2020 Content Highlights:COVID-19: BJP claims full marks for govt response, University of Oxford slams claim
from mathrubhumi.latestnews.rssfeed https://ift.tt/34Gdeck
via
IFTTT