Breaking

Thursday, April 9, 2020

കോവിഡ് നിയന്ത്രണവിധേയമെന്ന് വിലയിരുത്തൽ; അതിർത്തി ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കും

തിരുവനന്തപുരം: കോവിഡ് -19 രോഗവ്യാപനസ്ഥിതി സംസ്ഥാനത്ത് നിയന്ത്രണവിധേയമെന്ന് മന്ത്രിസഭായോഗം. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ 14-ന് അവസാനിക്കാനിരിക്കെ, തുടർനടപടികൾ ചർച്ച ചെയ്യാൻ 13-ന് മന്ത്രിസഭ ചേരും. വിദഗ്ധസമിതി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ലോക്ഡൗൺ നീട്ടിയാൽ അതനുസരിച്ച് ക്രമീകരണം നടത്താമെന്നാണ് ധാരണ. പ്രതിരോധപ്രവർത്തനങ്ങൾ അടക്കം ജില്ലകളിലെ സാഹചര്യങ്ങൾ മന്ത്രിമാർ റിപ്പോർട്ട് ചെയ്തു. കാസർകോട് ജില്ലയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെങ്കിലും പൂർണമായും ആശ്വസിക്കാനായിട്ടില്ല. അതിർത്തിപങ്കിടുന്ന ജില്ലകളിൽ സംസ്ഥാനത്തേക്ക് ആളുകൾ കടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കണ്ടെത്തുന്നവരെ നിർബന്ധിത നിരീക്ഷണത്തിലേക്ക് മാറ്റുന്നുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് കൂടുതലാളുകൾ എത്തുന്നത്. ഈ മേഖലകളിൽ നിരീക്ഷണം കർശനമാക്കും. ലോക്ഡൗൺ അവസാനിച്ചാൽ ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയവർ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് വന്നേക്കും. വിമാനസർവീസുകൾ തുടങ്ങിയാൽ വിദേശത്തുനിന്നുള്ളവരും എത്താനിടയുണ്ട്. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിൽനിന്ന് കൂടുതലാളുകൾ എത്തിയാൽ അവരെ നിരീക്ഷണത്തിലാക്കേണ്ടിവരും. അനിയന്ത്രിതമായ തോതിൽ ആളുകളെത്തുന്നത് വീണ്ടും പ്രശ്നം സൃഷ്ടിക്കും. സംസ്ഥാനത്തിനകത്തും ജില്ലകൾ വിട്ടുള്ള യാത്രകൾക്കും നിയന്ത്രണം തുടരുന്നതടക്കമുള്ള കരുതൽ നടപടികൾ കുറച്ചുനാൾകൂടി തുടരേണ്ടവരും. പച്ചക്കറി സംഭരിക്കും സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ വ്യാപകമായി സംഭരിക്കും. ഇത് ഹോർട്ടികോർപ്പ് വഴി വിറ്റഴിക്കാനാണ് ആലോചന. വാങ്ങാനാളില്ലാതെ കാർഷികവിളകൾ നശിക്കുന്നതിന് പരിഹാരമായാണ് പഞ്ചായത്തുതല സംഭരണം. ജലസേചനവകുപ്പിനെ അവശ്യസർവീസായി പരിഗണിക്കാനും മന്ത്രിസഭ തീരുമാനിച്ചു. Content Highlights:covid is under control; Restrictions on border districts will be tightened


from mathrubhumi.latestnews.rssfeed https://ift.tt/3c0r9fC
via IFTTT