Breaking

Wednesday, April 22, 2020

'കോവിഡ് വ്യാപനത്തിന് വര്‍ഗീയ നിറം ചേര്‍ക്കരുത്', മുന്നറിയിപ്പുമായി രഘുറാം രാജന്‍

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന് സാമുദായിക നിറം നൽകുന്നതിനെതിരെ മുന്നറിയിപ്പുമായി ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ. ഇത്തരം നീക്കങ്ങൾ അപകടകരമാണെന്നും കൂട്ടായാമ്കളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സാമൂഹിക അകലം പാലിച്ചില്ലെന്നും മാർഗനിർദേശങ്ങൾ അനുസരിച്ചില്ലെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രഘുറാം രാജന്റെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം ഒരു മുസ്ലീം ഗൂഢാലോചനയാണെന്ന ചില ആരോപണങ്ങൾ ഇന്ത്യയിൽ നിന്നും ഉയർന്നിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ആരോപണങ്ങൾ വലിയ പൊട്ടിത്തെറിയിലേക്ക് എത്തിയേക്കാം. സ്വന്തം രാജ്യത്തിനകത്ത് സമ്മേളിക്കാനുള്ള സാഹചര്യം പോലും പിന്നീട് ഇല്ലാതായേക്കാം- അദ്ദേഹം പറഞ്ഞു. ചിക്കാഗോ സർവകലാശാലയുടെ വെർച്വൽ ഹാർപർ പ്രഭാഷണ പരമ്പരയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് മഹാമാരി മൂലം ലോകം ഇപ്പോൾ അഭിമുഖീകരിക്കുന്ന അസാധാരണമായ വെല്ലുവിളികളോടുള്ള പ്രതികരണങ്ങൾ ഉൾപ്പെടെയുള്ള പ്രധാന സംഭവവികാസങ്ങളെയും നയപരമായ പ്രശ്നങ്ങളെയും കുറിച്ച് ലോകമെമ്പാടുമുള്ള കാഴ്ചപ്പാടുകൾ നൽകുന്നതിനായി രാജനും മറ്റ് 11 പേരും ഐഎംഎഫ് എംഡി ക്രിസ്റ്റലീന ജോർജിയേവയുടെ ഒരു ബാഹ്യ ഉപദേശക ഗ്രൂപ്പിലേക്ക് അടുത്തിടെ നിയമിതനായി. 2016 സെപ്റ്റംബർ വരെ മൂന്നുവർഷം റിസർവ് ബാങ്കിന്റെ തലവനായിരുന്ന രഘുറാം രാജൻ നിലവിൽ ഐഎംഎഫിന്റെ എക്സ്റ്റേണൽ അഡൈ്വസറി വിഭാഗം അംഗമായാണ് പ്രവർത്തിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2VGLNe4
via IFTTT