Breaking

Wednesday, April 22, 2020

'വാര്‍ത്ത സത്യമെങ്കില്‍ സ്ഥിതി ഗുരുതരം'; കിമ്മിന് സൗഖ്യം നേര്‍ന്ന് ട്രംപ്

വാഷിങ്ടൺ: കിം ജോങ് ഉന്നിന് സൗഖ്യം ആശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉൻ ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നറിപ്പോർട്ടുകൾക്കിടയിൽ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെയായിരുന്നു ട്രംപിന്റെ പ്രതികരണം. "അദ്ദേഹത്തിന് സൗഖ്യം നേരുന്നു എന്ന് മാത്രമാണ് ഇപ്പോൾ എനിക്ക് പറയാനാവുക" എന്നാണ് ട്രംപ് പ്രതികരിച്ചത്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഗുരുതരനിലയിലാണെന്നും ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തിന് മസ്തിഷ്കമരണം സംഭവിച്ചെന്നും യു.എസ്. രഹസ്യാന്വേഷകർ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട്ചെയ്തിരുന്നു. ഏപ്രിൽ 15-ന് മുത്തച്ഛന്റെ പിറന്നാൾ വാർഷികാഘോഷത്തിലടക്കം പങ്കെടുക്കാത്തതാണ് കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സംശയം ഉയരാൻ കാരണമായത്. അതിന് നാലുദിവസംമുമ്പ് ഒരു പ്രധാനയോഗത്തിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തതായി രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് സി.എൻ.എൻ. റിപ്പോർട്ടുചെയ്തു. എന്നാൽ, യു.എസ്. ദേശീയസുരക്ഷാവിഭാഗം ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വാർത്തയ്ക്ക് സ്ഥിരീകരണമില്ലെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് മുൻ ജെ ഇന്നിന്റെ വക്താവും വാർത്താ ഏജൻസി യോൻഹാപ്പും പറയുന്നു. ഇരു കൊറിയകളും തമ്മിലുള്ള ബന്ധം കൈകാര്യം ചെയ്യുന്ന യൂണിഫിക്കേഷൻ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഉത്തരകൊറിയയുടെ സുഹൃദ് രാജ്യമായ ചൈന വാർത്ത നിഷേധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൂടുതൽ പ്രതികരിക്കാതെ സൗഖ്യം നേരുന്നു എന്ന വാചകത്തിൽ ട്രംപ് തന്റെ പ്രസ്താവന ഒതുക്കിയത്. അദ്ദേഹം സുഖ്യമായിരിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹത്തിന്റെ സുഖവിവരം നേരിട്ട് തിരക്കുമെന്നും ട്രംപ് വൈറ്റ്ഹൗസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. "വാർത്തയിൽ പറയുന്ന പോലുള്ള അവസ്ഥയിലാണ് അദ്ദേഹമെങ്കിൽ അത് അതീവ ഗുരുതരമായ അവസ്ഥയാണ്". വാർത്ത സത്യമാണോ അല്ലയോ എന്ന തനിക്കറിയില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. content highlights:I Wish Him Well says Trump On Reports Of Kim Jong Uns health


from mathrubhumi.latestnews.rssfeed https://ift.tt/2yyjiHI
via IFTTT