കൊച്ചി: ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോൾ ടീം കേരള ബ്ലാസ്റ്റേഴ്സും ഡച്ച് പരിശീലകൻ എൽകോ ഷറ്റോറിയും വഴിപിരിഞ്ഞു. ട്വിറ്ററിലൂടെ കേരള ബ്ലാസ്റ്റേഴ്സ് തന്നെ അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ വരുന്ന സീസണിൽ മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ സ്പാനിഷ് പരിശീലകൻ കിബു വികുന ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്ത് എത്തുമെന്ന് ഉറപ്പായി. ഇക്കാര്യം ക്ലബ്ബ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2019-20 ഐ.എസ്.എൽ സീസണിൽ 18 കളികളിൽ നിന്ന് വെറും നാലു ജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായിരുന്നത്. ഏഴാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. ഇതോടെ ഷറ്റോറി വരുന്ന സീസണിൽ പരിശീലക സ്ഥാനത്ത് ഉണ്ടാകില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടറായി ലിത്വാനിയക്കാരൻ കരോലിസ് സ്കിൻകിസ് വരുന്നതോടെയാണ് പുതിയ മാറ്റങ്ങളെന്നാണ് സൂചന. Content Highlights: Kerala Blasters FC have parted ways with the Head Coach Eelco Schattorie
from mathrubhumi.latestnews.rssfeed https://ift.tt/2KlldCf
via
IFTTT