Breaking

Monday, April 20, 2020

സമ്പർക്ക വിലക്ക്‌ ലംഘിച്ചതിന് പോലീസ് ബൈക്ക് പിടിച്ചു; യുവാവ് നടുറോഡിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

രാജാക്കാട്: സൂര്യനെല്ലിയിൽ നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിന്റെ ബൈക്ക് പോലീസ് പിടിച്ചെടുത്തതിനെ തുടർന്ന് നടുറോഡിൽ യുവാവ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സൂര്യനെല്ലി സ്വദേശി വിജയപ്രകാശ് (22) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാരമായി പൊള്ളലേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നിരോധനാജ്ഞ ലംഘിച്ച് ബൈക്കിൽ കറങ്ങിനടന്ന യുവാവിനെ നാട്ടുകാരുടെ പരാതിയെ തുടർന്ന് ശാന്തൻപാറ പോലീസ് പിടികൂടുകയും ബൈക്ക് സമീപത്തെ ഒരു കടയുടെ സമീപം വാങ്ങിവെയ്ക്കുകയും ചെയ്തു. അല്പസമയത്തിനുശേഷം സൂര്യനെല്ലി സഹകരണ ബാങ്കിന്റെ മുമ്പിലെത്തിയ ഇയാൾ കൈയിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.നാട്ടുകാർ ഓടിക്കൂടി തീയണച്ചു. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാരമായി പൊള്ളലേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലാക്കി. സമ്പർക്ക വിലക്ക് ലംഘിച്ച് കറങ്ങിനടന്നതിന് മുൻപ് പലതവണ പോലീസ് ഇയാളെ താക്കീത് ചെയ്തിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3ezdL45
via IFTTT