Breaking

Monday, April 20, 2020

കൊറോണ പ്രതിസന്ധി അദൃശ്യയുദ്ധം; സൈന്യം സുരക്ഷിതമെന്ന് പ്രതിരോധമന്ത്രി

ന്യൂഡൽഹി: കോവിഡ് മഹാമാരിക്കെതിരേയുള്ള പോരാട്ടം കഴിഞ്ഞ കുറച്ചു ദശകങ്ങളിലെ ഏറ്റവും വലിയ അദൃശ്യയുദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. എല്ലാ ശാഖകളെയും ഏകോപിപ്പിച്ചുകൊണ്ട് ജനങ്ങളുടെ പിന്തുണയോടെ യുദ്ധകാലാടിസ്ഥാനത്തിലാണ് ഇന്ത്യ ഇതിനെ നേരിടുന്നത്. ആപൽശക്തികളിൽനിന്നും രാജ്യത്തെ രക്ഷിക്കാൻ സൈന്യം സുസജ്ജമാണ്. മൂന്നു സേനാ വിഭാഗങ്ങളെയും അവയുടെ തന്ത്രപരമായ സമ്പത്തും വൈറസ്ബാധയിൽനിന്ന് സംരക്ഷിച്ചുനിർത്താൻ കൃത്യമായ സംവിധാനം രാജ്യം സ്വീകരിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത് തുടരുകയാണ്. എന്നാൽ, ഇന്ത്യൻ മണ്ണിലെത്താതെ തന്ത്രപരമായി അവയെ തടഞ്ഞുനിർത്താൻ സൈന്യത്തിനാകുന്നുണ്ട്, വാർത്താ ഏജൻസിയായ പി.ടി.ഐ.യുമായുള്ള അഭിമുഖത്തിൽ പ്രതിരോധമന്ത്രി പറഞ്ഞു. content highlights:Fight against Covid-19 biggest invisible war says Rajnath Singh


from mathrubhumi.latestnews.rssfeed https://ift.tt/2XOcQXO
via IFTTT