ബാഴ്സലോണ: മുൻ ഫുട്ബോൾ താരവും പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റി പരിശീലകനുമായ പെപ് ഗ്വാർഡിയോളയുടെ മാതാവ് ഡോളോഴ്സ് സാല കാരിയോ കോവിഡ് രോഗബാധ മൂലം മരിച്ചു. 82 വയസായിരുന്നു. മാഞ്ചെസ്റ്റർ സിറ്റിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഗ്വാർഡിയോളയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി മാഞ്ചെസ്റ്റർ സിറ്റി ട്വീറ്റ് ചെയ്തു. കോവിഡ് കാരണം ഫുട്ബോൾ ലീഗുകളെല്ലാം തന്നെ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ സ്വദേശമായ സ്പെയിനിലാണ് ഗ്വാർഡിയോള. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ പരിശീലകനായിരുന്ന അദ്ദേഹം പിന്നീട് ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിലേക്ക് പോയിരുന്നു. 2016 ജൂലായ് മുതലാണ് സിറ്റിയുടെ പരിശീലക ചുമതല ഏറ്റെടുക്കുന്നത്. കോവിഡ് ബാധിച്ച് തിങ്കളാഴ്ച 637 പേർ കൂടി മരിച്ചതോടെ രോഗം ബാധിച്ച് സ്പെയിനിൽ മരിച്ചവരുടെ എണ്ണം 13,055 ആയി. നേരത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്പെയിനിലെ ആശുപത്രികൾക്ക് ഒരു മില്ല്യൻ യൂറോ (ഏകദേശം എട്ടുകോടിയിലേറെ രൂപ) ഗ്വാർഡിയോള സംഭാവന ചെയ്തിരുന്നു. കാറ്റലോണിയ പ്രദേശത്തെ ആശുപത്രികൾക്കാണ് ഗ്വാർഡിയോള സഹായം നൽകിയത്. ഇതിനൊപ്പം ബാഴ്സലോണ മെഡിക്കൽ കോളേജും ഏയ്ഞ്ചൽ സോളെർ ഡാനിയൽ ഫൗണ്ടേഷനും ചേർന്നുള്ള കോവിഡ് ക്യാമ്പെയ്നിനും ഗ്വാർഡിയോള സാമ്പത്തിക സഹായം നൽകുന്നുണ്ട്. Content Highlights: Manchester City manager Pep Guardiolas mother died contracting coronavirus
from mathrubhumi.latestnews.rssfeed https://ift.tt/3aQgiVx
via
IFTTT