Breaking

Monday, April 20, 2020

പശുവിന്റെ കയറിൽ കുരുങ്ങി ഒന്നര വയസ്സുകാരിക്ക്‌ ദാരുണാന്ത്യം

പാറശ്ശാല: പശുവിന്റെ കയറിൽ കുരുങ്ങി പരിക്കേറ്റ ഒന്നര വയസ്സുകാരി മരിച്ചു. അയിര വെളിയങ്കോട്ടുകോണം മേക്കേതട്ട് വീട്ടിൽ രാജേഷ്-ഷൈനി ദമ്പതിമാരുടെ ഒന്നര വയസ്സുള്ള മകൾ സൈറയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിനു സമീപത്തെ ബന്ധുവീട്ടിൽ കളിച്ചുകൊണ്ടിരിക്കേയാണ്‌ അപകടമുണ്ടായത്. ഓടിയെത്തിയ പശുവിന്റെ കയറിൽ സൈറ കുരുങ്ങി. കയറിൽ കുരുങ്ങിയ കുഞ്ഞിനെയുംകൊണ്ട്‌ പശു ഓടി. ഓട്ടത്തിൽ കുഞ്ഞിനു പരിക്കേറ്റു. ബന്ധുക്കളുടെ മുന്നിൽവച്ചായിരുന്നു സംഭവം. പരിക്കേറ്റ കുഞ്ഞിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിെച്ചങ്കിലും മരണപ്പെടുകയായിരുന്നു. പശുവിന്റെ കയറിൽ കുരുങ്ങിയതിനെത്തുടർന്നുണ്ടായ പരിക്കാണ് മരണകാരണമെന്ന് ബന്ധുക്കൾ പൊഴിയൂർ പോലീസിനു നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹപരിശോധന തിങ്കളാഴ്ച നടക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3cueG46
via IFTTT