ന്യൂഡൽഹി:ലോക്ക്ഡൗണിനു ശേഷമുള്ള കൊവിഡ് കാലത്ത്ഫ്ളൈറ്റ് സേവനങ്ങളിലും വിമാനത്താവളങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന്വ്യക്തമാക്കുന്ന വാർത്തകളാണ് വിവിധ കോണുകളിൽ നിന്ന് വരുന്നത്. 21 ദിവസത്തെ ലോക്ക്ഡൗൺ കാലത്തിനു ശേഷം ആഭ്യന്തര വ്യോമഗതാഗതം രാജ്യത്ത് പുനരാരംഭിക്കുകയാണെങ്കിൽ പാലിക്കേണ്ട ചില നിയമങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് സെന്റട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്. ഫ്ളൈറ്റ് സമയത്തിനു രണ്ട് മണിക്കൂറിനു മുമ്പ് യാത്രക്കാർ റിപ്പോർട്ട് ചെയ്യണം. മാസ്ക് ഗ്ലൗസ് തുടങ്ങിയവ യാത്രക്കാർ കരുതണമെന്നുമാണ് പ്രധാന നിർദേശങ്ങൾ. ഓരോ ഗേറ്റിലും സാനിറ്റൈസർ ഉണ്ടാവും.മാത്രവുമല്ല എല്ലാ ഫ്ലൈറ്റുകളും ഇടവിട്ടുള്ള ഓരോ സീറ്റുകൾ ഒഴിച്ചിടേണ്ടതായും വരും തുടങ്ങിയ നിർദേശങ്ങൾ സിഐഎസ് എഫ്വ്യോമയാന മന്ത്രാലയത്തിന് തയ്യാറാക്കിനൽകിയിട്ടുണ്ട്. മാത്രവുമല്ല യാത്രക്കാരിൽ നിന്ന്ക്വാറന്റൈൻ ചരിത്രം ആരായാനും സുരക്ഷാഉദ്യോഗസ്ഥർ ഫ്ളൈറ്റ് ഓപ്പറേറ്റർമാർക്ക് നിയന്ത്രണം നൽകിയിട്ടുണ്ട്. ക്വാറന്റൈൻ ചരിത്രമുള്ളവരെ സിഐഎസ് എഫ് പ്രത്യേക ചെക്കിങ് പോയിന്റുകളിലാവും സ്ക്രീൻ ചെയ്യുക. ഫ്ളൈറ്റുകളിൽ സ്വന്തം സീറ്റുകളിൽ യാത്രക്കാരെത്തിയാൽ ക്രൂ അംഗങ്ങൾസാനിറ്റൈസർ നൽകും. ഓരോ യാത്രക്കാരനും ചോദ്യാവലികളും പൂരിപ്പിക്കാൻ നൽകും. ക്വാറന്റൈൻ ചരിത്രം സമ്പർക്ക ചരിത്രം എന്നിവ മനസ്സിലാക്കാനണിത്. വിമാനത്താവളത്തിൽ യാത്രക്കാരുടെ പനിയും ടെപംറേച്ചർ ഗൺ ഉപയോഗിച്ച് പരിശോധിക്കും. നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലെ ബസ്സിലെ സീറ്റുകളിൽ പ്രത്യേക ക്രമീകരണം നടത്തിയതിന്റെ ദൃശ്യങ്ങൾ സ്പൈസ് ജെറ്റ് പുറത്തു വിട്ടു. ഒന്നിടവിട്ട സീറ്റുകളിൽ ഇരിക്കുന്ന തരത്തിലുള്ള ക്രമീകരമമാണ് സ്പൈസ് ജെറ്റ് നടത്തിയത്. എല്ലാ സീറ്റുകളിലും യാത്രക്കാർ ഇരിക്കാതിരിക്കാൻ ക്രോസ് ചിഹ്നം ഒന്നിടവിട്ട സീറ്റുകളിൽ പതിപ്പിച്ചിട്ടുണ്ട്. ഫ്ളൈറ്റിലേക്ക്കയറുന്ന കോണിപ്പടികളിലും ഓരോ യാത്രക്കാരും പാലിക്കേണ്ട മിനിമം അകലത്തെ ചൂണ്ടിക്കാണിക്കുന്ന മാർഗ്ഗനിർദേശങ്ങൾ പതിപ്പിച്ചിട്ടുണ്ട്. ഫ്ളൈറ്റിനുള്ളിലും ബുക്ക് ചെയ്യാവുന്ന സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനാൽആകാശ യാത്രയുടെ നിരക്ക് ഓരോരുത്തർക്കും ഇരട്ടിയായി ഉയരുമെന്ന ആശങ്കയുമുണ്ട്. content highlights:Changed Reporting Time, Vacant Seats, new rulers for air travellers
from mathrubhumi.latestnews.rssfeed https://ift.tt/2V74Uiu
via
IFTTT