Breaking

Tuesday, April 14, 2020

കൊറോണ വൈറസ്ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളികൂടി മരിച്ചു

പത്തനംതിട്ട: കൊറോണ വൈറസ്ബാധയെത്തുടർന്ന് അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വാര്യാപുരം സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്. ആറ് മാസത്തിന് മുൻപ് ഇദ്ദേഹം നാട്ടിൽ വന്ന് പോയിരുന്നു. അതേസമയം കൊറോണ വൈറസ് ബാധയെത്തുടർന്ന് അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി. കഴിഞ്ഞ ദിവസം മരിച്ച വൃദ്ധദമ്പതികളുടെ സംസ്കാരം ബുധനാഴ്ച നടക്കും. Content Highlights:one keralite who died in America affected corona


from mathrubhumi.latestnews.rssfeed https://ift.tt/2VEuevx
via IFTTT