Breaking

Friday, April 17, 2020

നിസാമുദ്ദീൻ മർക്കസിന്റെ പണമിടപാടുകൾ പരിശോധിക്കുന്നു, തബ് ലീഗ്‌ നേതാവിനെതിരേ ഇഡി കേസെടുത്തു

ന്യൂഡൽഹി: തബ്ലീഗ് ജമാഅത്തെ നേതാവിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. തബ് ലീഗ് ജമാഅത്തെ നേതാവായ മൗലാന സാദ് ഖാണ്ഡൽവിക്കെതിരേ കള്ളപ്പണം വെളുപ്പിച്ചതിനാണ് ഇഡി കേസെടുത്തത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും വരെ ആളുകൾ പങ്കെടുത്ത തബ് ലീഗ് ജമാഅത്ത്മർക്കസിന്റെ പണനിക്ഷേപവുമായി ബന്ധപ്പെട്ട് അന്വേഷണവും നടത്തുന്നുണ്ട്. ജമാഅത്ത് നേതാവിനും മറ്റ് അഞ്ചുപേർക്കുമെതിരേ ഡൽഹി ക്രൈംബ്രാഞ്ച് മാർച്ച്31ന് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. 1897ലെ പകർച്ചവ്യാധി നിരോധനനിയമത്തിന്റെ പേരിലാണ് ഡൽഹി പോലീസ് കേസെടുത്തിരുന്നത്. ലോക്ക്ഡൗൺ ഭേദിച്ച്മതസമ്മേളനം നടത്തിയ കുറ്റമടക്കം ചുമത്തിയായിരുന്നു കേസ്. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തിരുന്നു. നിയമങ്ങൾ ലംഘിച്ചുള്ള നിസാമുദ്ദീനിലെതബ് ലീഗ് സമ്മേളനത്തെ തുടർന്ന്നിരവധി പേർക്ക്കൊറോണ ബാധിക്കുകയും രാജ്യമൊട്ടാകെ രോഗം പടരുകയും ചെയ്തിരുന്നു. ഖാണ്ഡൽവിയായിരുന്നു സമ്മേളനത്തിന് നേതൃത്വം നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡൽഹി പോലീസ് മതനേതാവിനും ജീവനക്കാർക്കുമെതിരേകേസെടുത്തത്. ഇതിനു പിന്നാലെയാണ് ഇഡി കേസ് വരുന്നത്. "തങ്ങൾ തബ് ലീഗ് ജമാഅത്തിന്റെ ഓഫീസിന്റെയും സാമ്പത്തിക ഇടപാടുകളുംബാങ്ക് രേഖകളും പരിശോധിച്ചു വരികയാണ്. പലസുപ്രധാന രേഖകളും കണ്ടെത്തിയിട്ടുണ്ട്".ക്വാറന്റൈനിൽ കഴിയുന്ന ഖാണ്ഡൽവിയെ എത്രയും പെട്ടെന്ന് ചോദ്യംചെയ്യുമെന്നും ഇഡിഅറിയിച്ചു. ഖാണ്ഡൽവിയുടെയും മറ്റ് ഓഫീസ് ജീവനക്കാരുടെയും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. സംഘടന വിദേശത്തു നിന്നും മറ്റും സ്വീകരിച്ച സംഭാവനകളും ഇഡി പരിശോധിച്ചു വരികയാണ്. 50ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ നടത്തരുതെന്ന് മാർച്ച് 21ന് തന്നെ ഡൽഹി പോലീസ് മർക്കസ് നേതൃത്വത്തിന് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിച്ച് ആരോഗ്യവകുപ്പിനെയോ പോലീസിനെയോ അറിയിക്കാതെയായിരുന്നു സമ്മേളനം നടത്തിയതെന്നാണ്ഡൽഹി പോലീസ് എഫ്ഐആറിൽപറയുന്നത്. പിന്നീട് ഉപജില്ലാ മജിസ്ട്രേറ്റ് നടത്തിയ പരിശോധനയിലാണ് 1300 ഓളം പേർ പങ്കെടുത്ത സമ്മേളനത്തിന്റെ കാര്യം ബോധ്യപ്പെടുന്നത്. സാമൂഹിക അകലം പാലിക്കാതെയായിരുന്നു ആയിരക്കണക്കിനാളുകൾ ഇവിടെ താമസിച്ചു വന്നിരുന്നതും. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയോ മാസ്ക്ധരിക്കുകയോ പോലും അംഗങ്ങൾ ചെയ്തിരുന്നില്ലെന്നും എഫ്ഐആറിൽ പറയുന്നു. സമ്മേളന പ്രതിനിധികളുമായി സമ്പർക്കത്തിലേർപ്പെട്ട 25000 പേരിലധികം രാജ്യത്ത്ക്വാറന്റൈനിലാണ്. സമ്മേളനത്തിൽ പങ്കെടുത്ത് വിവിധയാളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയതോടെ ഇന്ത്യയിലെ പ്രധാന കൊറോണ ഹോട്ട്സ്പോട്ടുകളിലൊന്നാവുകയായിരുന്നു നിസാമുദ്ദീനിലെ മർക്കസ്. content highlights:Ed files money laundering case against case against Tablighi Jamaat leaderEd Money


from mathrubhumi.latestnews.rssfeed https://ift.tt/2VvfJKg
via IFTTT