ആലപ്പുഴ: ആറന്മുള തിരുവോണത്തോണി യാത്രയ്ക്ക് നേതൃത്വം നൽകുന്ന കോട്ടയം കുമാരനല്ലൂർ മങ്ങാട്ടില്ലത്ത് എം ആർ നാരായണ ഭട്ടതിരി(70) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് ഏപ്രിൽ രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും. 21 വർഷമായി തിരുവോണത്തോണിയാത്രക്ക് നേതൃത്വം നൽകിയത് നാരായണ ഭട്ടതിരിയായിരുന്നു. അച്ഛൻ ഇരവിഭട്ടതിരിയിൽനിന്നാണ് ഈ നിയോഗം1999ൽ അദ്ദേഹം ഏറ്റെടുത്തത്. ആറന്മുള ദേശവഴിയിൽപ്പെട്ട കാട്ടൂരിൽ താമസക്കാരായിരുന്ന മങ്ങാട്ടു ഭട്ടതിരി കുടുംബം നൂറ്റാണ്ടുകൾക്ക് മുൻപ് കുമാരനല്ലൂരിൽ കുടിയേറിയത് പാർഥസാരഥി ഭഗവാന്റെ അഭീഷ്ടാനുസരണം ആയിരുന്നെന്ന് വിശ്വാസം. എല്ലാവർഷവും തിരുവോണത്തിന് കാഴ്ചവിഭവങ്ങളുമായി എത്തണമെന്നും ഭഗവാന്റെ കല്പനയുണ്ടത്രെ. അക്കാലം മുതൽ ആറന്മുളയപ്പന് തിരുവോണസദ്യക്കുള്ള വിഭവസമർപ്പണം മങ്ങാട്ടില്ലത്തെ മൂപ്പുമുറക്കാർ നടത്തിപ്പോരുന്നു. Content Highlight: Narayana Bhattathiri, the captain of Thiruvonathaniyatra, has passed away
from mathrubhumi.latestnews.rssfeed https://ift.tt/34TqOcx
via
IFTTT