Breaking

Thursday, April 16, 2020

ദുരൂഹസാഹചര്യത്തില്‍ യുവാക്കള്‍ പിടിയില്‍; വീട്ടില്‍ നിന്ന് ബ്ലാക്ക്മാന്റെ വസ്ത്രങ്ങള്‍ കണ്ടെത്തി

പന്തീരാങ്കാവ്/ബേപ്പൂർ: അസമയത്ത് ദുരൂഹസാഹചര്യത്തിൽ കണ്ട യുവാക്കൾ രണ്ടിടങ്ങളിലായി പിടിയിൽ. പന്തീരാങ്കാവിലും ബേപ്പൂരിലുമാണ് രണ്ടുപേർ അറസ്റ്റിലായത്. പാലാഴി ജങ്ഷനുസമീപം പുലർച്ചെ സംശയകരമായ സാഹചര്യത്തിൽ പിടികൂടിയ യുവാവിനെ നാട്ടുകാർ പോലീസിലേൽപ്പിച്ചു. കോട്ടൂളി പറയഞ്ചേരി മേലെ മനിയോത്ത് നന്ദു(24)വാണ് പിടിയിലായത്. തുടർന്ന് യുവാവിന്റെ താമസസ്ഥലം പരിശോധിച്ചപ്പോൾ ബ്ലാക്ക്മാൻ വസ്ത്രങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മുഖാവരണം, കറുത്ത വസ്ത്രങ്ങൾ, ഓവർകോട്ട് മുതലായവയാണ് കണ്ടെടുത്തത്.ഒരു വർഷത്തോളമായി വീട്ടുകാരുമായി പിണങ്ങി കഴിയുന്ന നന്ദു പാലാഴിയിലെ വാടകമുറിയിലാണ് താമസിക്കുന്നത്. ഇവിടെനിന്നാണ് രാത്രിയിൽ ബ്ലാക്ക്മാൻ വസ്ത്രങ്ങൾ ധരിച്ച് പുറത്തിറങ്ങുന്നതെന്ന് പോലീസ് പറഞ്ഞു. ലോക് ഡൗൺ വിലക്ക് ലംഘിച്ചതിന് നന്ദുവിനെതിരേ കേസെടുത്തിട്ടുണ്ട്. അന്വേഷണം ഊർജിതപ്പെടുത്തുമെന്ന് പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബിജു കെ.ജോസ് പറഞ്ഞു. പാലാഴി, പന്തീരാങ്കാവ്, പയ്യടിമീത്തൽ, പുത്തൂർമഠം തുടങ്ങി ഒളവണ്ണ, പെരുമണ്ണ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങൾ ദിവസങ്ങളായി അജ്ഞാതന്റെ ഭീഷണിയിലാണ്. രാത്രിയിൽ വീടിന്റെ വാതിലിനും ജനലിനും മുട്ടുകയും കല്ലെറിയുകയും ചെയ്യുന്നതായി വ്യാപകമായി പരാതിയുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അസമയത്ത് കറങ്ങിനടന്ന 13 പേരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്ത് കേസെടുത്തിരുന്നു. ബേപ്പൂരിൽ യുവാവ് പിടിയിലായത്ആയുധങ്ങൾ സഹിതം ബേപ്പൂരിൽ അർധരാത്രി സംശയാസ്പദമായി കറങ്ങിനടന്ന യുവാവ് പിടിയിലായത് ആയുധങ്ങൾ സഹിതം. സമൂഹവിരുദ്ധ ശല്യമുള്ള മാറാട്, ബേപ്പൂർ ഭാഗത്ത് സി.ഐ. മാരായ കെ. വിനോദൻ, ടി.എൻ. സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സിമെന്റ് കത്തി, പ്ലാസ്റ്റിക് പാമ്പ് എന്നിവ സഹിതം ഇരട്ടച്ചിറയ്ക്ക് സമീപംവെച്ച് കോയവളപ്പിലെ കൊണ്ടാരം കടവത്ത് സുരേഷ് (30) തിങ്കളാഴ്ച രാത്രി 12 മണിക്ക് പിടിയിലായത്. അപസ്മാരരോഗിയായ ഇയാൾക്കെതിരേ മാറാട്, ചേവായൂർ, പന്നിയങ്കര പോലീസ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് സംബന്ധിച്ച കേസുകൾ ഉണ്ട്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് നിഗമനം. ബേപ്പൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച സുരേഷ് ശുചിമുറിയിലേക്കാണെന്ന വ്യാജേന സ്റ്റേഷന് പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിക്കവേ പിടികൂടി സി.ഐ. സന്തോഷ്കുമാർ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതി പ്രതിക്ക് ജാമ്യമനുവദിച്ചു. Content Highlights:Blackmans clothes were found from the home


from mathrubhumi.latestnews.rssfeed https://ift.tt/2xxucNN
via IFTTT