Breaking

Thursday, April 16, 2020

അമേരിക്ക കോവിഡ് കേസുകളുടെ അതിതീവ്ര ഘട്ടം പിന്നിട്ടു- ട്രംപ്

വാഷിങ്ടൺ: യുഎസ്സിൽ കോവിഡ് വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കഴിഞ്ഞുവെന്ന് പ്രസിഡന്റ് ട്രംപ്. രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കുമെന്നും പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞു. പുതിയ കോവിഡ് കേസുകൾ കുറഞ്ഞുവെന്നാണ് കണക്കുകൾ. ഈ കുറവ് നിലനിൽക്കുമെന്നാണ് കരുതുന്നത്. ഗവർണർമാരോട് കൂടിയാലോചിച്ചതിനുശേഷം ചില സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ പിൻവലിക്കും. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ വ്യാഴാഴ്ച പുറത്തിറക്കും. നമ്മൾ തിരിച്ചുവരും, രാജ്യത്തെ പഴയതുപോലെ വേണമെന്ന് ട്രംപ് പറഞ്ഞു. അമേരിക്ക മെയ് ആദ്യത്തോടെ കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും മുക്തിനേടുമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ പ്രതീക്ഷ. എന്നാൽനിലവിലെ സ്ഥിതി കണക്കാക്കിയാൽ അതിനും മുൻപ് നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിക്കാനാവുമെന്ന പ്രതീക്ഷയാണ് ട്രംപ് വാർത്താസമ്മേളനത്തിൽ പങ്കുവെച്ചത്. യുഎസ്സിൽ ഇതുവരെ 6.35 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 28000 കടന്നു. Content Highlights:Coronavirus: Trump says peak is passed and US to reopen soon


from mathrubhumi.latestnews.rssfeed https://ift.tt/2VuHAKF
via IFTTT