കൊച്ചി : താന്തോണിതുരുത്തിലേക്ക് ഭക്ഷ്യധാന്യങ്ങളുമായി വഞ്ചിയിൽ പോയ ജില്ലാ കളക്ടർ എസ്. സുഹാസിനെ അനുമോദിച്ച് മമ്മൂട്ടിയും രൺജി പണിക്കരും. കളക്ടർ വള്ളത്തിലിരിക്കുന്ന ചിത്രം ഫെയ്സ്ബുക്കിലിട്ട് രൺജി പണിക്കർ ദി കിങ്' എന്ന സിനിമയിലെ ഡയലോഗ് പോലെ ഇങ്ങനെ എഴുതി: രാജ്യം യുദ്ധം ചെയ്യാനിറങ്ങുമ്പോൾ മുന്നണിപ്പോരാളിയാണ് സുഹാസ്. ഒറ്റപ്പെട്ട തുരുത്തിലേക്ക് അവശ്യസാധനങ്ങൾ വിതരണം ചെയ്യാൻ കളക്ടറുടെ തോണിയാത്ര. ഇതാവണമെടാ കളക്ടർ. സെൻസ്, സെൻസിബിലിറ്റി, സെൻസിറ്റിവിറ്റി...സുഹാസ്. ഈ പോസ്റ്റ് മമ്മൂട്ടി ഷെയർ ചെയ്യുകയായിരുന്നു. ബുധനാഴ്ചയാണ് 17 ഇന അവശ്യവസ്തു കിറ്റുമായി കളക്ടർ ഇവിടെയെത്തിയത്. Content Highlight: Mammootty and Renji Panicker will congratulate Ernakulam district collectorS. Suhas IAS
from mathrubhumi.latestnews.rssfeed https://ift.tt/2XGAq8z
via
IFTTT