Breaking

Sunday, April 19, 2020

ഡോക്ടറുടെ ആത്മഹത്യ; എഎപി എംഎല്‍എയുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് പോലീസ്

ന്യൂഡൽഹി: ഡൽഹിയിലെ ഡോക്ടറുടെ ആത്മഹത്യ ആം ആദ്മി എംഎൽഎയുടെ മാനസിക പീഡനത്തെ തുടർന്നാണെന്ന് പൊലീസ് ഭാഷ്യം. രണ്ട് പേജോളം വരുന്ന ആത്മഹത്യക്കുറിപ്പിൽ ആം ആദ്മി പാർട്ടി നേതാവിനും സഹായിക്കുമെതിരെ വധഭീഷണിഅടക്കമുള്ള ആരോപണങ്ങളാണ് പരാമർശിച്ചിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഡൽഹിയിലെ നേബ് സരായി പ്രദേശത്ത് നിന്നുള്ള രാജേന്ദ്ര സിങ്(52) എന്ന ഡോക്ടറെയാണ് ശനിയാഴ്ച പുലർച്ചെയോടെആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് കാരണം ദേവ്ലിയിൽ നിന്നുള്ള എംഎൽഎ ആയ പ്രകാശ് ജർവാളും സഹായിയും ആണെന്നാണ് ആരോപണം. വാട്ടർ ടാങ്ക് ബിസിനസ് കൂടിയുള്ള രാജേന്ദ്രസിങ് 2007 മുതൽ ഡൽഹി ജലവിതരണ വകുപ്പിന് ടാങ്കുകൾ വാടകയ്ക്ക് നൽകിയിരുന്നു. എന്നാൽ ഇതിന്റെ പ്രതിഫലമായി പണം വേണമെന്ന് എഎപി എംഎൽഎ ജർവാൾ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചപ്പോൾ ജലവകുപ്പുമായുള്ള സർവീസ് റദ്ദാക്കുകയും ഡോക്ടർക്കെതിരെ വധഭീഷണി ഉയർത്തുകയും ചെയ്തതായി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ പൊലീസ് എംഎൽഎയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം തനിക്ക് ഇതിനെക്കുറിച്ച് അറിവില്ലെന്നാണ് ജർവാളിന്റെ പ്രതികരണം. കഴിഞ്ഞ 8-10 മാസങ്ങളായി താൻ അദ്ദേഹത്തെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. താൻ നിരപരാധിയാണ്. 2017ൽ മാധ്യമങ്ങൾ നടത്തിയ ടാങ്കർ മാഫിയകളെ കുറിച്ചുള്ള അന്വേഷണത്തിൽ ഇദ്ദേഹത്തിന്റെ പേര് വന്നിരുന്നു. അന്വേഷണം നേരിടാൻ തയ്യാറാണ്. നിയമത്തിൽ പൂർണ വിശ്വാസമുണ്ട്. മുൻപും തനിക്കെതിരെ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Delhi Doctor Commits Suicide, Blamed AAP MLA In Note: Police


from mathrubhumi.latestnews.rssfeed https://ift.tt/3ajzD0d
via IFTTT