വയനാട്: ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ഒൻപത് മാസം ഗർഭിണിയായ യുവതിയേയും കുടുംബത്തേയും ചെക്ക്പോസ്റ്റിൽ തടഞ്ഞു. മുത്തങ്ങ ചെക്ക്പോസ്റ്റിൽ നിന്നും കടത്തി വിടാത്തതിനെ തുടർന്ന് യുവതിക്കും കുംടുംബത്തിനും രാത്രി മുഴുവൻ പെട്രോൾ പമ്പിൽ കഴിയേണ്ടി വന്നു.കേരള അധികൃതരുടെ അനുമതി മുൻകൂട്ടി വാങ്ങാതെയായിരുന്നു ഇവരുടെ യാത്ര. കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ണൂർ സ്വദേശിയായ ഷിജിലയും കുടുംബവും മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി കണ്ണൂരിലേക്ക് പോകാൻ എത്തിയത്. എന്നാൽ ഇതിനായി കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ അനുമതി കുടുംബത്തിന് ലഭിച്ചിരുന്നില്ല. ഇത് സംസംബന്ധിച്ച അറിയിപ്പും ചെക്ക്പോസ്റ്റിൽ ലഭിച്ചില്ല. കൂടാതെ ഗർഭിണിയായ യുവതിയും ഇവരുടെ സഹോദരിയും രണ്ട് കുട്ടികളും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഇത്രയും ആൾക്കാരെ കടത്തി വിടണമെങ്കിൽ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് ലഭിക്കണം. അറിയിപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഗർഭിണിയേയും കുടുംബത്തേയും ചെക്ക് പോസ്റ്റിൽ തടഞ്ഞതെന്നാണ് ചെക്ക്പോസ്റ്റ് അധികൃതർ നൽകുന്ന വിശദീകരണം. തുടർന്ന് ചെക്ക്പോസ്റ്റിൽ അധികൃതർ തടഞ്ഞതിനെ തുടർന്ന് മൈസൂരിലെ ബന്ധുവീട്ടിൽ പോവുകയും ഇടക്ക് വഴി തെറ്റി ഗർഭിണിയും കുടുംബവും പെട്രോൾ പമ്പിൽ കഴിയുകയുമായിരുന്നുവെന്നാണ് വിവരം. അതേസമയം മറ്റ് ജില്ലകളിലും സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഗർഭിണികൾ അനുമതി തേടിയ സാഹചര്യത്തിൽ ഇപ്പോൾ എവിടെയാണോ കഴിയുന്നത് അവിടെ ചികിത്സ ലഭിക്കാത്ത സാഹചര്യത്തിൽ മാത്രമേ മറ്റ് സ്ഥലത്തേക്ക് പോകാനുള്ള അനുമതി നൽകുകയുള്ളൂ എന്ന് കഴിഞ്ഞ ദിവസം ജില്ലാകളക്ടർ വ്യക്തമാക്കിയിരുന്നു. ഇവരുടെ യാത്രക്കായി കണ്ണൂർ ജില്ലാഭരണകൂടത്തിന്റെ അനുമതി കിട്ടിയതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. Content Highghts:lock down, nine month pregnant blocked in Muthanga check post
from mathrubhumi.latestnews.rssfeed https://ift.tt/2V3ZdSy
via
IFTTT