Breaking

Thursday, April 9, 2020

മത്സ്യത്തിന് ‘ലൈഫ് ടൈം’ കൂടുന്നു; മത്തിയും അയലയും കിളിമീനും വര്‍ധിക്കാന്‍ സാധ്യത

കൊച്ചി: അടച്ചിടൽമൂലം കടലിൽ മീൻപിടിത്തം കുറഞ്ഞത് മത്സ്യത്തിന്റെ 'ലൈഫ് ടൈം' കൂട്ടുന്നു. മത്സ്യങ്ങളുടെ പ്രജനനം ശരിയായി നടക്കാനും അതുവഴി മത്സ്യസമ്പത്ത് കൂടാനും ലോക്ഡൗൺ സഹായകരമായെന്നാണ് വിലയിരുത്തൽ. ലോക്ഡൗൺ കാലത്തിനുശേഷം കേരളതീരത്ത് മത്തി, അയല, കിളിമീൻ തുടങ്ങിയവയിൽ വർധനയുണ്ടാകുമെന്നാണ് സൂചന. ബോട്ടുകൾ മീൻപിടിത്തത്തിനുപോകാത്തത് കടലിലെ അവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സി.എം.എഫ്.ആർ.ഐ.യിലെ ഡോ. സുനിൽ മുഹമ്മദ് പറഞ്ഞു. സാധാരണ, മൺസൂൺ കാലത്താണ് മത്തി, അയല, കിളിമീൻ തുടങ്ങിയവയുടെ പ്രജനനം കൂടുതൽ നടക്കുക. അത്രത്തോളം വരില്ലെങ്കിലും മുട്ടിയിടാറായ മത്സ്യങ്ങൾ ഇപ്പോഴും തീരങ്ങളിൽ ധാരാളമായി എത്തുമെന്നാണ് കണക്കാക്കുന്നത്. ലോക്ഡൗൺമൂലം മീൻപിടിത്തം നിലച്ചതോടെ കടലിൽ മത്സ്യങ്ങളുടെ പെറ്റുപെരുകലിന് യോജിച്ച ആവാസവ്യവസ്ഥയുണ്ടാകാൻ സാധ്യത ഏറുന്നതായും വിദഗ്ധർ പറയുന്നു. Content Highlights:Fish lifetime increases


from mathrubhumi.latestnews.rssfeed https://ift.tt/3ecvDSv
via IFTTT