കണ്ണൂർ: കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പത്മരാജന്റെ അറസ്റ്റ് വൈകുന്നതിനെതിരെയൂത്ത് കോൺഗ്രസ് നിരാഹാര സമരത്തിനൊരുങ്ങുന്നു. സംഭവത്തിൽ പെൺകുട്ടി ഒരുമാസം മുമ്പേ പരാതിനൽകിയിരുന്നെങ്കിലും പ്രതിയെ പിടികൂടാൻ പോലീസ് തയ്യാറാകാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് നിരാഹാര സമരത്തിനൊരുങ്ങുന്നത്. വ്യാഴാഴ്ച ആരംഭിക്കുന്ന നിരാഹാര സമരം സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കുമെന്നും ഷാഫി പറമ്പിൽ എം.എൽ.എ അറിയിച്ചു.വാളയാർ കേസിൽ സംഭവിച്ചത് ഈ കേസിലും ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ബിജെപി നേതാവായ അധ്യാപകനെ രക്ഷിക്കാൻ ആഭ്യന്തര വകുപ്പും പോലീസും കൂട്ടുനിൽക്കുകയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. Content Highlight: Kannur Palathayi Rape Case; Youth Congress start hunger strike
from mathrubhumi.latestnews.rssfeed https://ift.tt/2RU08Dd
via
IFTTT