Breaking

Thursday, April 2, 2020

ഇടുക്കിയിലെ കൊറോണ ബാധിതയായ അധ്യാപിക നിയമസഭയിലും പോയി

തൊടുപുഴ: ഇടുക്കി ബൈസൺവാലിയിലെ കൊറോണ രോഗബാധിതയായ അധ്യാപിക തിരുവനന്തപുരത്തെ നിയമസഭാ മന്ദിരവും എം.എൽ.എ. ഹോസ്റ്റലും സന്ദർശിച്ചു. മുമ്പ് രോഗബാധിതനായ പൊതുപ്രവർത്തകനൊപ്പം ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ പ്രശ്‌നങ്ങൾ അധികൃതരെ അറിയിക്കാനാണ് ഇവർ തിരുവനന്തപുരത്തെത്തിയത്. മാർച്ച് 10-ന് അടിമാലിയിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസിൽ പുറപ്പെട്ട ഇവർ 11-നാണ് തിരുവനന്തപുരത്തെത്തിയത്.പബ്ലിക് ഇൻഫർമേഷൻ വകുപ്പിന്റെ പ്രധാന ഓഫീസിലും അന്നുപോയി. അധ്യാപക സമരത്തിൽ പങ്കെടുക്കാൻ മാർച്ച് 12-ന് മറയൂരിലെ ചെറുവാടുക്കുടി ആദിവാസിമേഖലയിലും ഇവരെത്തിയതായി ജില്ലാ ഭരണകൂടം തയ്യാറാക്കിയ റൂട്ട്മാപ്പ് വ്യക്തമാക്കുന്നു.ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽക്കഴിയുന്ന ഇവർക്ക് പൊതുപ്രവർത്തകനിൽനിന്നാണ് രോഗം പകർന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2waxUwe
via IFTTT