Breaking

Saturday, April 18, 2020

കോവിഡ് പ്രതിസന്ധി; കര്‍ഷകര്‍ക്കായി 19 ബില്ല്യണ്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ട്രംപ്‌

വാഷിങ്ടൺ: കോവിഡ് ബാധയെ തുടർന്ന് തകർച്ച നേരിടുന്ന കാർഷികമേഖലയെ സഹായിക്കാൻ 19 ബില്ല്യൺ ഡോളർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെപ്രഖ്യാപനം. മഹാമാരി മൂലം അപ്രതീക്ഷിത ദുരിതം നേരിടുന്ന കർഷകർക്ക് ധനസഹായം നേരിട്ട് ലഭ്യമാവുന്ന തരത്തിലാണ് പദ്ധതികൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോട്ടലുകളും അടച്ചിട്ടതോടെ കർഷകർക്ക് വലിയ നഷ്ടമാണ് നേരിടുന്നത്. ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഗണ്യമായി കുറഞ്ഞു. കർഷകരിൽ പലരും കാർഷിക വിളവ് നശിപ്പിച്ചുകളയേണ്ട അവസ്ഥയിലെത്തി. സാമ്പത്തിക ലാഭം ലഭിക്കാത്തതിനു പുറമേ അധ്വാനിച്ചുണ്ടാക്കിയ വിളകൾ നശിപ്പിച്ചുകളയുന്നത് ഹൃദയഭേദകമാണെന്ന് കൃഷിവകുപ്പ് സെക്രട്ടറി സോണി പെർഡ്യൂ പറഞ്ഞു. പാലുത്പന്നങ്ങളും ഇത്തരത്തിൽ നശിക്കുകയാണ്, ഇവരിൽ നിന്നും ഈ ഉത്പന്നങ്ങൽ സർക്കാർ വാങ്ങുകയും ഇവ പിന്നീട് കമ്മ്യൂണിറ്റി ഫുഡ് ബാങ്കുകളിലൂടെ പൊതുജനങ്ങള്ക്ക് വിതരണം ചെയ്യും. 3 ബില്ല്യൺ ഡോളർ ഇതിനായി ചെലവഴിക്കുമെന്നും സോമി പെർഡ്യു വ്യക്തമാക്കി. Content Highlights:Trump Announces $19 Billion Relief For Farmers Amid Coronavirus Pandemic


from mathrubhumi.latestnews.rssfeed https://ift.tt/3evqC7x
via IFTTT