ന്യൂയോർക്ക്: ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളുമേറെ കൊറോണ വൈറസിന്റെ മാരകാക്രമണത്തിന് ഇരയായത് അമേരിക്കൻ സംസ്ഥാനമായ ന്യൂയോർക്ക് ആണ്. അമേരിക്കയിലെ തന്നെ ആകെ കോവിഡ് 19 മരണത്തിന്റെ പകുതിയും സംഭവിച്ചിരിക്കുന്നത് ഇവിടെയാണ്. എന്തായിരിക്കാം ന്യൂയോർക്കിനെ ഇത്രയും രൂക്ഷമായി കൊറോണ വൈറസ് ബാധിക്കാൻ കാരണം? ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകരെ കുഴക്കുന്ന ചോദ്യമാണിത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായി കരുതപ്പെടുന്ന വുഹാനിൽ കോവിഡ് 19 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട് മാസങ്ങൾക്കു ശേഷമാണ് ന്യൂയോർക്കിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ആഴ്ചകൾക്കുള്ളിൽ അത് ന്യൂയോർക്കിനെ അക്ഷരാർത്ഥത്തിൽ ശവപ്പറമ്പാക്കി മാറ്റി. ലോകത്ത് മറ്റെവിടെയും കാണാത്ത വിധം അവിശ്വസനീയമാംവിധത്തലായിരുന്നു ഇവിടെ വൈറസ് വ്യാപനം. വൈറസിനെ കൈകാര്യംചെയ്തതിൽ അധികൃതർക്കു സംഭവിച്ച വീഴ്ചയാണോ ഇതിനു കാരണമായത്? മാർച്ച് 12ലെ കണക്ക് പ്രകാരം ന്യൂയോർക്കിൽ 189,415 കോവിഡ് രോഗികളുണ്ട്. 9,385 പേരാണ് ഇവിടെ മരിച്ചത്. അമേരിക്കയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 560,425 ഉം മരണസംഖ്യ 22,105 ഉം ആണെന്നിരിക്കെയാണ് ന്യൂയോർക്കിലെ ഉയർന്ന വൈറസ് വ്യാപനം. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളോടൊപ്പം ന്യൂയോർക്ക് നഗരത്തിൻറെ പല സവിശേഷതകളും വൈറസ് വ്യാപനത്തിന്റെ രൂക്ഷത വർധിപ്പിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ന്യൂയോർക്കിൽ എന്തുകൊണ്ടിത് സംഭവിച്ചു? അമേരിക്കയുടെ സാമ്പത്തിക തലസ്ഥാനമാണ് ന്യൂയോർക്ക് നഗരം. അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ് ഇത്. 86 ലക്ഷം ജനങ്ങളാണ് ന്യൂയോർക്ക് നഗരത്തിൽ മാത്രം വസിക്കുന്നത്. എന്നുവെച്ചാൽ, ചതുരശ്ര കിലോമീറ്ററിൽ 10,000 പേർ താമസിക്കുന്നു.ജനസാന്ദ്രതയും വലിയതോതിലുള്ള വിദേശ സന്ദർശകരുടെ സാന്നിധ്യവുമാണ് ന്യൂയോർക്കിനെ വൈറസ് ബാധയുടെ തലസ്ഥാനമാക്കിമാറ്റിയതെന്ന് ഗവർണർ ആൻഡ്രൂ ക്വാമോ പറയുന്നു. അമേരിക്കൻ സഞ്ചാരികളുടെ പ്രവേശനകവാടംതന്നെ ന്യൂയോർക്ക് ആണെന്നും പറയാം. പ്രതിവർഷം ഇവിടെ എത്തിച്ചേരുന്നത് ആറ് കോടി വിനോദസഞ്ചാരികളാണ്. അതുകൊണ്ടുതന്നെ വിദേശത്തുനിന്ന് വൈറസിന് ആദ്യം എത്തിച്ചേരാനും ഏറ്റവും പെട്ടെന്ന് വ്യാപിക്കാനുമുള്ള എല്ലാ സാഹചര്യങ്ങളുമുള്ള നഗരമാണ് ന്യൂയോർക്ക്. യൂറോപ്പിൽനിന്നാവാം ന്യൂയോർക്കിലേയ്ക്ക് കോവിഡ് 19 എത്തിയതെന്നാണ് വിദഗ്ധർ കരുതുന്നത്. മാർച്ച് ആദ്യമാണ് ആദ്യത്തെ വൈറസ് ബാധ സ്ഥിരീകരിക്കുന്നതെങ്കിലും ഫെബ്രുവരിയിൽത്തന്നെ ന്യൂയോർക്കിൽ വൈറസ് വ്യാപിച്ചുതുടങ്ങി എന്നും അവർ കരുതുന്നു. ലോകത്തിലെ തന്നെ ഏറ്റവും രൂക്ഷമായ സാമൂഹ്യ-സാമ്പത്തിക അസമത്വം നിലനിൽക്കുന്ന നഗരംകൂടിയാണ് ന്യൂയോർക്ക്. പാവപ്പെട്ടവർ കൂടുതലായി താമസിക്കുന്ന, ജനസാന്ദ്രത കൂടിയ ബ്രോൺക്സ്, ക്വീൻസ് പ്രദേശങ്ങളിലാണ് വൈറസ് വ്യാപനം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നതും ശ്രദ്ധേയം. അതായത്, വൈറസിന് വ്യാപനത്തിനുള്ള എല്ലാ സാഹചര്യങ്ങളും ന്യൂയോർക്ക് നഗരത്തിൽ നേരത്തെതന്നെഉണ്ടായിരുന്നു എന്നതാണ് വസ്തുതയെന്ന് കൊളംബിയ യൂണിവേഴ്സിറ്റി പൊതുജനാരോഗ്യ വിഭാഗം പ്രൊഫസറും ദുരന്ത ലഘൂകരണ രംഗത്തെ വിദഗ്ധനുമായ ഇർവിൻ റെഡ്ലീനർ ചൂണ്ടിക്കാട്ടുന്നു. സംഭവിച്ചത് ഗുരുതര വീഴ്ചകൾ? മാർച്ച് രണ്ടിന് ന്യൂ റോച്ചെല്ലെയിൽ രണ്ടാമത്തെ കോവിഡ് 19 സ്ഥിരീകരിക്കുന്നതുവരെ ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസംവിധാനം നിലനിൽക്കുന്നതായി കരുതപ്പെട്ടിരുന്ന ഇടമായിരുന്നു ന്യൂയോർക്ക്. മറ്റു രാജ്യങ്ങളിലേതുപോലെ ഇവിടെ വൈറസ് ബാധയുണ്ടാകുമെന്ന് തങ്ങൾ ഒരിക്കലും സങ്കൽപിച്ചിരുന്നില്ലെന്ന്എന്ന് ഗവർണർ ആൻഡ്രൂ ക്വാമോ പറയുന്നുപറയുന്നു. അതുകൊണ്ടുതന്നെ നിരവധി ചർച്ചകൾക്കും ശങ്കകൾക്കും ശേഷമാണ് മാർച്ച് എട്ടിന് ന്യൂയോർക്കിലെ സ്കൂളുകളും ബാറുകളും റസ്റ്റോറന്റുകളും അടയ്ക്കാൻ തീരുമാനിക്കുന്നത്. അവശ്യസാധന, സേവനങ്ങൾക്കുള്ള സ്ഥാപനങ്ങൾ ഒഴികെ മറ്റുള്ളവ അടയ്ക്കാൻ തീരുമാനിച്ചത്മാർച്ച് 22ന് മാത്രമാണ്. പ്രതിരോധ നടപടികൾ സ്വീകരിക്കുന്ന കാര്യത്തിൽ അധികൃതരിൽനിന്നുണ്ടായത്വലിയ അലംഭാവമാണെന്ന്വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളും റസ്റ്റോറന്റകളും അടക്കമുള്ള സ്ഥാപനങ്ങൾ എത്രയും പെട്ടെന്ന് അടയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോൾ മറ്റൊരു വിഭാഗം അതിനെ എതിർത്തു. ഏറെ മുൻകൂട്ടിയുള്ള നടപടികൾ അനാവശ്യമാണെന്നും പെട്ടെന്ന് വ്യാപാരസ്ഥാപനങ്ങൾ അടയ്ക്കുന്നത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അവർ പറഞ്ഞു. പ്രസിഡന്റ് ട്രെംപ് അടക്കം ഇത്തരമൊരു നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇത്തരം സമ്മിശ്രമായ അഭിപ്രായങ്ങൾ നടപടികൾ വൈകിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചതായി ഇർവിൻ റെഡ്ലീനർ ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന മറ്റൊരു സംസ്ഥാനമായ കാലിഫോർണിയ സ്വീകരിച്ച മികച്ച നടപടികളും അതിന്റെ ഗുണവശങ്ങളുമാണ് ന്യൂയോർക്കിനുണ്ടായ വീഴ്ചയുടെ ആഴം വ്യക്തമാക്കുന്നത്. കാലിഫോർണിയ സ്വീകരിച്ച ത്വരിത നടപടികൾ മൂലം രോഗബാധയുടെ തോതും മരണനിരക്കും വളരെയധികം കുറയ്ക്കാൻ സാധിച്ചു. ഇവിടെ ഇപ്പോഴുംരോഗബാധ 23,287 ഉം മരണം 681 ഉം മാത്രമാണ്. ഉത്തരവാദികൾ ആര്? രോഗബാധയുടെ ഗൗരവം തിരിച്ചറിഞ്ഞതിനു ശേഷവും വലിയ അലംഭാവമാണ് ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ഡെമോക്രാറ്റ് ആയ ക്വാമോ ചൂണ്ടിക്കാട്ടുന്നു. പരിശോധന വ്യാപകമാക്കുന്നതിൽ വലിയ വീഴ്ചയാണ് സംഭവിച്ചത്. ഇപ്പോഴും ന്യൂയോർക്കിൽ ആവശ്യത്തിന് പരിശോധനാ സംവിധാനങ്ങൾ എത്തിക്കാൻ ഭരണകൂടത്തിന് സാധിച്ചിട്ടില്ല. വെന്റിലേറ്ററുകൾ അടക്കം ജീവൻരക്ഷാ ഉപകരണങ്ങളുടെ നിർമാണത്തിനായി പ്രത്യേക അടിയന്തര അധികാരം ഉപയോഗിക്കാൻ ഇപ്പോഴും ട്രംപ് ഭരണകൂടം തയ്യാറായിട്ടില്ല. നാം കാണുന്നതിലും വലിയ വീഴ്ചയാണ് സംഭവിച്ചത്. ആയിരങ്ങൾ മരിക്കുകയും ദശലക്ഷണങ്ങൾ തൊഴിൽരഹിതരാവുകയും ചെയ്തിരിക്കുന്നു. സംഭവിക്കാൻ പോകുന്ന ദുരന്തത്തിന്റെ സൂചനകൾ നേരത്തെ ലഭിച്ചിരുന്നതാണ്. എന്നിട്ടും എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം നൽകാനാകുന്നില്ല. അങ്ങനെയെങ്കിൽഈ ദുരന്തം ആവർത്തിക്കില്ലെന്ന് എങ്ങനെ പറയാനാകും?, ഗവർണർ ആൻഡ്രൂ ക്വാമോ ചോദിക്കുന്നു. കടപ്പാട്: എ.എഫ്.പി Content Highlights:Why New York Took Massive COVID-19 Hit
from mathrubhumi.latestnews.rssfeed https://ift.tt/3a2YeX4
via
IFTTT