Breaking

Wednesday, April 1, 2020

രണ്ടരലക്ഷം പേര്‍ വരെ മരിച്ചേക്കാം: വേദനാജനകമായ രണ്ടാഴ്ചയാണ് വരുന്നതെന്ന് ട്രംപ്

വാഷിങ്ടൺ:അമേരിക്ക കടന്നു പോകാനിരിക്കുന്നത് വേദന നിറഞ്ഞ രണ്ടാഴ്ചക്കാലമാണെന്നും 2.4 ലക്ഷത്തോളം അമേരിക്കക്കാരുടെ വരെ ജീവൻ നഷ്ടപ്പെട്ടേക്കാമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "വലിയ വേദനകൾ ഉണ്ടാകാൻ പോവുകയാണ്. വേദനനിറഞ്ഞ രണ്ടാഴ്ചക്കാലം".വരാനിരിക്കുന്ന ബുദ്ധിമുട്ടേറിയ ആ ദിനങ്ങളെ നേരിടാൻ എല്ലാ അമേരിക്കരും തയ്യാറായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുകയാണെന്നും ട്രംപ് പറഞ്ഞു.വൈറ്റ്ഹൗസിൽ നടന്ന പ്രസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാർഗനിർദേശങ്ങൾ പാലിച്ചാലും ഒരു ലക്ഷം മുതൽ 2.4 ലക്ഷം പേർ വരെ മരിച്ചേക്കാമെന്നാണ് വൈറ്റ് ഹൗസ് കണക്കാക്കുന്നത്.ഏപ്രിൽ 30 വരെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങളോട് ട്രംപ് ആവർത്തിച്ച് ആവശ്യപ്പെട്ടു നിയന്ത്രണങ്ങൾ നടപ്പാക്കിയില്ലെങ്കിൽ 15 ലക്ഷം മുതൽ 22 ലക്ഷം വരെ ആളുകൾ മരിക്കുമെന്നും വൈറ്റ് ഹൗസ് പറയുന്നു. മൂന്നിലൊന്നു അമേരിക്കക്കാർ ലോക്ക്ഡൗണിൽ കഴിയുകയാണ്. സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ് ഈ മഹാമാരിയെ നേരിടാൻ നിലവിലുള്ള ഏക വഴിയെന്നാണ്ആരോഗ്യ വിദഗ്ധരും പറയുന്നത്. "ഒരു മായാജാല വാക്സിനോ ചികിത്സയോ ഇതിനില്ല. നമ്മുടെ മനോഭാവമാണ് ഈ മഹാമാരിയുടെ അടുത്ത 30 ദിവസത്തെ ഗതിനിർണ്ണയിക്കുക" എന്നാണ് കൊറോണ വൈറസ് റെസ്പോൺസ് കോർഡിനേറ്റർ ഡെബോറാഹ് ബിർക്സിന് അമേരിക്കക്കാരോട് പറയാനുള്ളത്. നിലവിലെ ദുരന്ത ലഘൂകരണ പ്രയത്നങ്ങളെല്ലാം പരിഗണിച്ചാലും അമേരിക്കയിൽ ഒരു ലക്ഷത്തിനും 2.4 ലക്ഷത്തിനും ഇടയിൽ വരെ ആളുകൾ മരിച്ചേക്കാമെന്ന കണക്കുകൾ അദ്ദേഹം മാധ്യമങ്ങൾക്കുമുന്നിൽ നിരത്തി. സൂചിപ്പിച്ച കണക്കുകളിലെ മരണ നിരക്ക് കുറയ്ക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും അതിനുളള പദ്ധതികൾ ഫലം കാണുന്നുണ്ടെന്നും പകർച്ചവ്യാധി സ്പെഷ്യലിസ്റ്റി അന്തോണി ഫൗസി അറിയിച്ചു. content highlights:America headed for Very Painful Two Weeks Amid Coronavirus Pandemic, says Trump


from mathrubhumi.latestnews.rssfeed https://ift.tt/2JqIZfw
via IFTTT