Breaking

Wednesday, April 1, 2020

കൊറോണ ബാധിച്ച് അമേരിക്കയില്‍ മലയാളി മരിച്ചു

ന്യൂയോർക്ക്: കൊറോണ ബാധിച്ച് അമേരിക്കയിൽ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് (43)ആണ് മരിച്ചത്. ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയിൽ ജീവനക്കാരനായിരുന്നു.ട്രാൻസിറ്റിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം കൊറോണ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. Content Highlight: Coronavirus: Malayalee dies in US


from mathrubhumi.latestnews.rssfeed https://ift.tt/2w7dlRi
via IFTTT