Breaking

Wednesday, April 1, 2020

ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അനിശ്ചിതമായി അടച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും ഇനി ഒരറിയിപ്പുണ്ടാകുംവരെ അടച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ അറിയിച്ചു. മാർച്ച് 31 വരെയായിരുന്നു നിലവിൽ പ്രവേശനം നിരോധിച്ചിരുന്നത്. വനപ്രദേശത്ത് ആളുകൾ കൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വന്യജീവിസങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, വനാതിർത്തിയിലും അല്ലാതെയുമുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്കും നിരോധനം ബാധകം. Content Highlights:Eco Tourism Centers Shut Down Indefinitely Due to Corona Virus Covid 19


from mathrubhumi.latestnews.rssfeed https://ift.tt/3dMpT1d
via IFTTT