Breaking

Sunday, March 31, 2019

ഞങ്ങള്‍ക്ക് മോദിയുണ്ട്, നിങ്ങളുടെ നേതാവ് ആര്..? പ്രതിപക്ഷത്തോട് ഉദ്ധവ് താക്കറെ

ഗാന്ധിനഗർ: ഒരിടവേളക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് വീണ്ടും ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ബിജെപിയുമായി എല്ലാ പ്രശ്നങ്ങളും അവസാനിച്ചു. ഇരുപാർട്ടികളുടേയും പ്രത്യേയശാസ്ത്രം ഹിന്ദുത്വവും ദേശീയതയുമാണെന്നും ഗാന്ധി നഗറിൽ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പത്രികാസമർപ്പണത്തിനോടനുബന്ധിച്ച് നടന്ന പൊതുപരിപാടിയിൽ താക്കറെ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാർഥി ആരെന്ന് വ്യക്തമാക്കാത്ത പ്രതിപക്ഷത്തെയും അദ്ദേഹം പരിഹസിച്ചു. ഞങ്ങൾക്ക് ഉയർത്തിക്കാട്ടാൻ നരേന്ദ്ര മോദിയുണ്ട് നിങ്ങളുടെ നേതാവ് ആരാണെന്നും അദ്ദേഹം ചോദിച്ചു. ഹിന്ദുത്വം നമ്മുടെ ശ്വാസമാണെന്ന് എന്റെ പിതാവ് പറഞ്ഞിട്ടുണ്ട്. അതില്ലാതെ ഞങ്ങൾക്ക് ജീവിക്കാനാവില്ലെന്നും താക്കറെ പറഞ്ഞു. ശിവസേനയും ബിജെപിയും തമ്മിലുള്ള തർക്കത്തിന് കഴിഞ്ഞ മാസമാണ് അന്ത്യമായത്. മഹാരാഷ്ട്രയിൽ ഇരു പാർട്ടികളും പകുതി വീതം സീറ്റുകളിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ബിജെപി അധ്യക്ഷൻ അമിത്ഷാ ഉദ്ധവ് താക്കറയുടെ വീട്ടിലെത്തി ചർച്ച നടത്തിയതിന് പിന്നാലെയാണ് സീറ്റ് തർക്കത്തിൽ ധാരണയായത്. എൻഡിഎയിലെ സഖ്യകക്ഷിയായിരുന്നെങ്കിലും മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പാർട്ടി മുഖപത്രത്തിലൂടെയും മറ്റും ശിവസേന നടത്തിക്കൊണ്ടിരുന്നത്. Content Highlights:'We have PM Modi, who is your leader?' Uddhav Thackeray asks Opposition


from mathrubhumi.latestnews.rssfeed https://ift.tt/2V2JSPA
via IFTTT