ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. രാഷ്ട്രീയ നേട്ടത്തിനായി മോദി പാക് പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍റെ പേര് ഉപയോഗിച്ചു എന്നാണ് പരാതി.
ഒരു അഭിമുഖത്തില്‍ മോദി രാഷ്ട്രീയ നേട്ടത്തിനായി അഭിനന്ദന്‍റെ പേര് പറഞ്ഞെന്ന് എ.എ.പി പരാതിയില്‍ ചൂണ്ടിക്കാട്ടി. മോദിക്കെതിരെ നിയമ പ്രകാരം ഉചിതമായ നടപടിയെടുക്കണമെന്നും എ.എ.പി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വോട്ട് നേടാനായി സായുധസേനയെ പരാമര്‍ശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
from Anweshanam | The Latest News From India https://ift.tt/2OAd26f
via IFTTT