Breaking

Sunday, March 31, 2019

പൈലറ്റിന് നിശാന്ധത ഉണ്ടായിരുന്നു; സലയുടെ മരണത്തില്‍ ദുരൂഹതയേറുന്നു

ലണ്ടൻ: അർജന്റീനൻ ഫുട്ബോൾ താരം എമിലിയാനൊ സലയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഫ്രാൻസിലെ നാന്റസിൽ നിന്ന് കാർഡിഫിലേക്ക് പോയ ചെറുവിമാനം തകർന്നാണ് സലയുടെ ജീവൻ നഷ്ടമായത്. ഈ വിമാനത്തിന്റെ പൈലറ്റായിരുന്ന ഡേവിഡ് ഇബോട്സണെ സംബന്ധിച്ചാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇബോട്സണ് നിശാന്ധത ഉണ്ടായിരുന്നതായും അതിനാൽ രാത്രി വിമാനം പറത്താനുള്ള അനുമതി ഇല്ലായിരുന്നുവെന്നും അന്വേഷണം സംഘം കണ്ടെത്തിയതായാണ് സൂചനകൾ. ദി എയർ ആക്സിഡന്റെ ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (AAIB) ആണ് കേസ് അന്വേഷിക്കുന്നത്. 59-കാരനായ ഇബോട്സണ് കൊമേഴ്സ്യൽ പൈല്റ്റ് ലൈസൻസ് ഇല്ല എന്നതും പരിചയസമ്പന്നായ മറ്റൊരു വൈമാനികൻ കൂടെയുണ്ടെങ്കിൽ മാത്രമേ വിമാനം നിയന്ത്രിക്കാനുള്ള അനുമതിയുണ്ടായിരുന്നുള്ളു എന്നതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സലയുടെ മരണത്തിൽ ദുരൂഹതയേറുകയാണ്. പ്രാദേശിക സമയം രാത്രി ഏഴു മണിയോടെയാണ് വിമാനം നാന്റെസിൽ നിന്ന് പുറപ്പെട്ടത്. വിമാനം നേരത്തെയാണ് ചാർട്ട് ചെയ്തിരുന്നതെങ്കിലും നാന്റെസ് ക്ലബ്ബിലെ സഹതാരങ്ങളോട് യാത്ര പറയാനുള്ളതിനാൽ സലയുടെ ആവശ്യപ്രകാരം ഏഴ്മണിയിലേക്ക് മാറ്റുകയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇതോടെ സൂര്യാസ്തമയം കഴിഞ്ഞ് പത്ത് മിനിറ്റ് ശേഷമാണ് വിമാനം പുറപ്പെട്ടത്. നിശാന്ധതയുള്ള പൈലറ്റിന്റെ വിമാന നിയന്ത്രണത്തെ ഇത് ബാധിച്ചിട്ടുണ്ടായേക്കാമെന്നും അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോർട്ടുകളിൽ പറയുന്നു. Content Highlights: Emiliano Sala pilot David Ibbotson not qualified to fly at night


from mathrubhumi.latestnews.rssfeed https://ift.tt/2HOc8T4
via IFTTT