Breaking

Sunday, March 31, 2019

സംസ്ഥാനത്ത് ഇന്ന് കൊടും ചൂടിന് നേരിയ ശമനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിന് നേരിയ ശമനം. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ശരാശരി ഉയര്‍ന്ന താപനില ഇന്നലത്തെ അപേക്ഷിച്ച് കുറഞ്ഞു. 

കൊടുംചൂടിന് ഇന്ന് നേരിയ ശമനമുണ്ടെങ്കിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരംവയനാട് ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം അവസാനംവരെ താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത. 

പാലക്കാട് ജില്ലയിലെ ശരാശരി ഉയര്‍ന്ന താപനില ഇന്ന് 38.9ഡിഗ്രി ആയി കുറഞ്ഞു. തിരുവനന്തപുരം 36.6 ഡിഗ്രി സെല്‍ഷ്യസ്, ആലപ്പുഴ 36.8, പുനലൂര്‍ 38.2, കോഴിക്കോട് 36 ഡിഗ്രി സെല്‍ഷ്യസ്.

അതേസമയം, ഇന്ന് 59 പേര്‍ക്ക് സൂര്യാതപമേറ്റു. കോട്ടയത്തും, കണ്ണൂരുമായി രണ്ട് പേര്‍ക്ക് സൂര്യാഘാതവുമുണ്ടായി. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ അവധിക്കാല ക്ലാസുകള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.



from Anweshanam | The Latest News From India https://ift.tt/2TMHSto
via IFTTT