Breaking

Saturday, March 30, 2019

പിടി ഭാസ്‌ക്കരപ്പണിക്കര്‍ ചിത്രകല പുരസ്‌ക്കാരം; ചിത്രകല പഠനത്തിന് 

കൊച്ചി: ഈ വര്‍ഷത്തെ പിടി ഭാസ്‌ക്കരപ്പണിക്കര്‍ ചിത്രകല പുരസ്‌ക്കാരം ചിത്രകല പഠനത്തിന് ലഭിച്ചു. പ്രശസ്തകലാചരിത്രകാരന്‍ വിജയകുമാര്‍ മേനോന്‍ അവാര്‍ഡിന് അര്‍ഹനായി. ചിത്രകല ചരിത്രത്തില്‍ ബറോഡ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുളള മേനോന്‍ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

കേരള ലളിത കലാ അക്കാദമി, സാഹിത്യ അക്കാദമി ഗുരു ദര്‍ശന, സി.പി.മേനോന്‍, സ്മാരക ട്രസ്റ്റ് തുടങ്ങിയവയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട. എറണാകുളം എളമക്കര സ്വദേശിയായ അദ്ദേഹം തൃശൂര്‍ വടക്കാഞ്ചേരിയിലെ വ്യാസതപോവനത്തിലാണ് താമസം. ടി.കലാധരന്‍, വി.ആര്‍.വി. ഏഴോ, ഡോ.ടി.പി. ശങ്കരന്‍കുട്ടി നായര്‍, എന്നീ മൂന്നംഗ പരിശോധക സമിതിയാണ് പുരസ്‌ക്കാര ജോതാവിനെ തിരഞ്ഞെടുത്തത്.



from Anweshanam | The Latest News From India https://ift.tt/2TIsBtx
via IFTTT