Breaking

Saturday, March 30, 2019

റിലയന്‍സ് ജിയോ ഹാപ്റ്റികിനെ സ്വന്തമാക്കാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്

റിലയന്‍സ് ജിയോ ഹാപ്റ്റികിനെ സ്വന്തമാക്കാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ലോകത്തെ മുന്‍നിര നിര്‍മിത ബുദ്ധി പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ഹാപ്റ്റിക്. റിലയന്‍സ് ജിയോ സര്‍വീസസ് ലിമിറ്റഡ് ഹാപ്റ്റിക് സ്ഥാപകരായ ആകൃത് വൈഷ്, സ്വപന്‍ രാജ്‌ദേവ് എന്നിവരുമായി കൈമാറ്റ കരാര്‍ ഒപ്പിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 200 കോടി രൂപ വിലമതിക്കുന്ന ഇടപാട് ഈ ആഴ്ചതന്നെ പൂര്‍ത്തിയാകുമെന്നാണ് വിവരം.എന്നാല്‍ ഇരു കമ്ബനികളും ഇതേപറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഐഎന്‍സി42.കോം എന്ന വെബ്‌സൈറ്റാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഒരുവര്‍ഷം കൊണ്ടുതന്നെ പത്തിരട്ടി ലാഭമുണ്ടാക്കിയ ഹാപ്റ്റിക്കിന്റെ വ്യവസായ പങ്കാളികളുടെ പട്ടികയില്‍ ലോകത്തെ മുന്‍നിര സ്ഥാപനങ്ങല്‍ ഏറെയുണ്ട്. ആമസോണ്‍ പ്ലേ, കൊക്കക്കോള, എച്ച്‌ഡിഎഫ്‌സി, സാംസങ്, ക്ലബ്ബ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക് എന്നിവയെല്ലാം പട്ടികയില്‍ ഉള്‍പ്പെടുന്നു. അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികളാണ് ജിയോയുടേത്.



from Anweshanam | The Latest News From India https://ift.tt/2WxApA3
via IFTTT