Breaking

Sunday, March 31, 2019

സമനില; ഒന്നാം സ്ഥാനം നഷ്ടമായി ബയറണ്‍

മ്യൂണിക്ക്: ജർമൻ ബുണ്ടസ്ലീഗയിൽ ബയറൺ മ്യൂണിക്കിന്തിരിച്ചടി. അവസരങ്ങൾ തുലച്ച് എസ്.സി. ഫ്രെയ്ബർഗിനോട് സമനില വഴങ്ങിയ ബയറൺ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. വോൾവ്സ്ബർഗിനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച ബറൂസിയ 27 കളികളിൽ നിന്ന് 63 പോയിന്റോടെ ഒന്നാം സ്ഥാനം പിടിച്ചെടുത്തു. ബയറണിന് 61 പോയിന്റാണുള്ളത്. ഫ്രെയ്ബർഗിനെ തോൽപിച്ചിരുന്നെങ്കിൽ ബയറണിനും 63 പോയിന്റാകുമായിരുന്നു. മെച്ചപ്പെട്ട ഗോൾശരാശരി ഉള്ളതുകൊണ്ട് ഒന്നാം സ്ഥാത്ത് തുടരാനുമാകുമായിരുന്നു. മൂന്നാം മിനിറ്റിൽ തന്നെ ലക്ഷ്യം കണ്ട ലൂക്കാസ് ഹോളറിന്റെ ഗോളിൽ ഫ്രെയ്ബർഗാണ് ആദ്യം ലീഡ് നേടിയത്. 22-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവസ്കി ബയറണിനെ ഒപ്പമെത്തിച്ച് മാനംകാത്തു. തുടർച്ചയായ ഏഴ് ജയങ്ങൾക്കൊടുവിലുള്ള ബയറിന്റെ ആദ്യ സമനിലയായിരുന്നു ഇത്. അവസാന അഞ്ചു മിനിറ്റിൽ പാക്കോ അലാസെറാണ് ബറൂസിയയുടെ വിജയഗോളുകൾ നേടിയത്. ആദ്യത്തേത് തൊണ്ണൂറാം മിനിറ്റിലും രണ്ടാമത്തേത് തൊണ്ണൂറ്റി നാലാം മിനിറ്റിലും. ഫ്രീകിക്കിൽ നിന്നായിരുന്നു ആദ്യ ഗോൾ. ലീഗിൽ നിന്ന് ഒൻപത് മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അടുത്ത മാസം അലൈൻസ് അരീനയിൽ ഇരു ടീമുകളും മുഖാമുഖം വരുന്നുമുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2HQ7XpZ
via IFTTT