Breaking

Sunday, March 31, 2019

രാഹുലിന്റേത് ഇടതുപക്ഷത്തിനെതിരേയുള്ള മത്സരം- പിണറായി

തിരുവനന്തപുരം: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വ പ്രഖ്യാപനം ഇടതുപക്ഷത്തിനെതിരേയുള്ള മത്സരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്താനാർഥിത്വത്തെ നേരിടാനുള്ള കരുത്ത് കേരളത്തിലെ ഇടത് ജനാധിപത്യ മുന്നണിക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അമേഠിയിൽ എംപിയായി തുടരുകയും, വയനാട്ടിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാകുമോ എന്ന് മത്സരിച്ചു കൊണ്ട് പരിശ്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. ഇക്കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയില്ല. ഇടതുക്ഷത്തെ നേരിടാൻ ആര് വന്നാലും അതിനെ നേരിടാനുള്ള കരുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മത്സരിക്കുന്ന പ്രദേശങ്ങൾ വേറെയുണ്ട്. അവിടെ മത്സരിക്കാമല്ലോ. കേരളത്തിലേക്ക് വരുമ്പോൾ അത് ഇടതുപക്ഷത്തിനെതിരേയുള്ള മത്സരമായി മാത്രമേ കാണാൻ കഴിയൂ. കേരളത്തിൽ വന്ന് ഇടതുപക്ഷത്തോട് മത്സരിച്ചാൽ ബിജെപിക്കെതിരാണെന്നു പറയാൻ കഴിയില്ല. അതുകൊണ്ടാണ് ഇടതുപക്ഷത്തെ നേരിടാൻ വേണ്ടി രാഹുൽ ഗാന്ധി വരുന്നതിന്റെ പ്രത്യേകത നേരത്തെയും ചൂണ്ടികാണിച്ചത്. വയനാട്ടിലെ ബിജെപി സ്ഥാനാർഥിയുണ്ടെങ്കിലും ബിജെപിക്കെതിരേയുള്ള മത്സരമാവില്ലല്ലോ",അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിക്കെതിരേയുള്ള പോരാട്ടമാണ് രാഹുൽ നടത്തുന്നതെങ്കിൽ ബിജെപിക്കെതിരേയല്ലെ രാഹുൽ മത്സരിക്കേണ്ടത്. അതുകൊണ്ടാണ് ഇടതുപക്ഷത്തിനെതിരേയുള്ള മത്സരമെന്ന്പറയുന്നത്. ഇപ്പോൽ രാഹുൽ ഗാന്ധി വന്നാൽ രാഹുലിനെ പരാജയപ്പെടുത്താനാണ് ഞങ്ങൾ ശ്രമിക്കുക. വളരെ ആത്മവിശ്വാസത്തോടെ പോരാടാൻ ഞങ്ങൾക്ക് കഴിയുമെന്നുംമുഖ്യമന്ത്രി വിശദീകരിച്ചു. "കേരളത്തിൽ പല മണ്ഡലങ്ങളിലും കോലീബി സഖ്യനീക്കങ്ങൾ നടന്നിരുന്നു. കോൺഗ്രസ്സിലുള്ള ചില ആളുകൾ പാർട്ടി വിട്ടു പോകുമെന്ന് പ്രചാരണം ശക്തമായിരുന്നു. അവരെ പല ഓഫറുകൾ കൊടുത്തും കോൺഗ്രസ്സിനു പിടിച്ചു നിർത്താനായി. കേരളത്തിൽ ഉയർന്നു വന്ന എല്ലാ പ്രശ്നങ്ങളിലും ആർഎസ്എസ് നിലപാടിനൊപ്പം കേരളത്തിലെ ചില കോൺഗ്രസ്സ്നേതാക്കൾ നിലയുറപ്പിച്ചിരുന്നു. അവരിൽ ചിലർ സ്ഥാനാർഥികളായും വന്നിട്ടുണ്ട്.അവർ നേരത്തെ തന്നെ കരാർ ഒപ്പിച്ചു എന്നും പറയുന്നുണ്ട്. അതും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. നേരത്തെ തന്നെ ജയിച്ചു വരുന്നതിന് ഇത്തരമൊരു അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്", മുഖ്യമന്ത്രി പറഞ്ഞു. content highlights:Pinarayi Vijayan on Rahul gandhi candidateship in Wayanad


from mathrubhumi.latestnews.rssfeed https://ift.tt/2OzxioE
via IFTTT