Breaking

Saturday, March 30, 2019

തയ്യല്‍ തൊഴിലാളികളുടെ പുതിയ രജിസ്‌ട്രേഷന്‍ നെറ്റില്‍ കേറ്റണമെന്ന ക്ഷേമനിധി ബോര്‍ഡിന്റെ തീരുമാനം തൊഴിലാളികളോട് ചെയ്യുന്ന ദ്രോഹമാണെന്ന് തോമസ് പ്ലാശ്ശേരി

കൊച്ചി :  തയ്യല്‍ തൊഴിലാളികളുടെ പുതിയ രജിസ്‌ട്രേഷനും, അംശാദായ അടവും നെറ്റില്‍ കേറ്റണമെന്ന് ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചത് തൊഴിലാളികളോട് ചെയ്യുന്ന ദ്രോഹമാണെന്ന് ജില്ലാ പ്രസിഡന്റ് തോമസ് പ്ലാശ്ശേരി.സാധാരണക്കാരായ തയ്യല്‍ തൊഴിലാളികള്‍ക്ക് നെറ്റ് എന്താണെന്നറിയില്ല. തൊഴില്‍ രംഗത്ത് പ്രവര്‍ത്തിച്ചവരെ ക്ഷേമനിധി ബോര്‍ഡില്‍ നിയമിക്കണമെന്നും അവര്‍ക്ക് തൊഴിലിനെക്കുറിച്ചും തൊഴിലാളികളെ കുറിച്ചും ബോധമുണ്ടായാല്‍ മാത്രമേ അതനുസരിച്ച് നിയമമുണ്ടാക്കാനും സാധിക്കുകയുളളൂവെന്നും തോമസ് പ്ലാശ്ശേരി പറഞ്ഞു. കേരള സ്‌റ്റേറ്റ് ആര്‍ട്ടിസാന്‍സ് ആന്റ് സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ എറണാകുളം ബ്ലോക്ക് പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ബ്ലോക്ക് പ്രസിഡന്റ് അമാനുളള അധ്യക്ഷത വഹിച്ചു. മിനി ജയകുമാര്‍, സെബാസ്റ്റ്യന്‍ തച്ചപ്പിള്ളി, എലിസബത്ത് ഔസേപ്പച്ചന്‍, കെ.ടി.കെ പ്രമീള, ഏലിയാസ് ജോര്‍ജ്, ഏലമ്മ ബില്‍ഡ, റംലത്ത് വി.കെ, സെബാസ്റ്റ്യന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ സംസാരിച്ചു.



from Anweshanam | The Latest News From India https://ift.tt/2V3QQUA
via IFTTT