ന്യൂഡൽഹി: പ്രിയങ്കാഗാന്ധി മത്സരിക്കുമോ എന്ന ചോദ്യത്തിന് സാധ്യത തള്ളാതെ പ്രിയങ്കയും രാഹുലും ഉൾപ്പെടെയുള്ള നേതാക്കൾ. പ്രിയങ്ക വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ട്. വെള്ളിയാഴ്ച റായ്ബറേലിയിലെ പ്രചാരണത്തിനിടെ, സ്വന്തം മണ്ഡലമായ വാരാണസിയെ പ്രധാനമന്ത്രി അവഗണിക്കുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തിയിരുന്നു. റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കണമെന്ന് ഇതിനിടെ ഒരു പ്രവർത്തകൻ ആവശ്യപ്പെട്ടു. എന്തുകൊണ്ട് മത്സരിച്ചുകൂടായെന്നായിരുന്നു പ്രിയങ്കയുടെ മറുചോദ്യം. ഇതാണ് അവർ മത്സരിക്കുമെന്ന അഭ്യൂഹത്തിനിടയാക്കിയത്. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് പ്രിയങ്കയും വ്യക്തമാക്കി. എന്നാൽ, പ്രിയങ്ക മത്സരിക്കുമെന്ന് തോന്നുന്നില്ലെങ്കിലും സവിശേഷ സാഹചര്യം വന്നാൽ തീരുമാനം മാറിയേക്കുമെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. പ്രിയങ്ക മത്സരിക്കുന്നതിൽ തടസ്സമില്ലെന്നും എന്നാലിതുവരെ അങ്ങനെയൊരാവശ്യം അവർ പറഞ്ഞിട്ടില്ലെന്നും കഴിഞ്ഞദിവസം ഒരഭിമുഖത്തിൽ രാഹുൽ പറഞ്ഞിരുന്നു. രാഹുൽ വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ സുരക്ഷിതമണ്ഡലം തേടി ഒളിച്ചോടിയെന്ന പ്രചാരണം ബി.ജെ.പി. നടത്തിയേക്കുമെന്ന് ദേശീയനേതൃത്വം കരുതുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ പ്രിയങ്ക മോദിക്കെതിരേ മത്സരിച്ചാൽ, ഈ പ്രചാരണം ഒഴിവാക്കാമെന്നും അദ്ദേഹത്തെ മണ്ഡലത്തിൽ തളച്ചിടാമെന്നുമുള്ള ആലോചനയും നടക്കുന്നതായാണറിയുന്നത്. പ്രിയങ്ക മത്സരിക്കുകയാണെങ്കിൽ പൊതുപ്രതിപക്ഷ സ്ഥാനാർഥിയാവാനാണ് സാധ്യത. Content Highlights:2019Loksabha Election Priyanka Gandhi
from mathrubhumi.latestnews.rssfeed https://ift.tt/2I2G90W
via
IFTTT