നൗ ക്യാമ്പ്: പനേങ്ക ഫ്രീ കിക്കുമായി ലയണൽ മെസ്സി കളം വാണ മത്സരത്തിൽ ബാഴ്സലോണയ്ക്ക് വിജയം. എസ്പാനിയോളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്സ തോൽപ്പിച്ചത്. വിജയത്തോടെ 29 മത്സരങ്ങളിൽ 69 പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആദ്യ പകുതിയിൽ ബാഴ്സയെ ഗോളടിപ്പിക്കാതെ പ്രതിരോധിച്ച എസ്പാനിയോളിന് രണ്ടാം പകുതിയിൽ തെറ്റി. 71-ാം മിനിറ്റിൽ മനോഹരമായൊരു ഫ്രീ കിക്കിലൂടെ മെസ്സി ബാഴ്സക്ക് ലീഡ് നൽകി. പെനാൽറ്റി ബോക്സിന് തൊട്ടടുത്ത് നിന്ന് പനേങ്ക കിക്കിലൂടെയായിരുന്നു മെസ്സിയുടെ മനോഹര ഫ്രീ കിക്ക്. 89-ാം മിനിറ്റിൽ മെസ്സിയുടെ അടുത്ത ഗോളെത്തി. മാൽകോമിന്റെ അസിസ്റ്റിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. ഇതോടെ തുടർച്ചയായി പത്താം സീസണിലും ബാഴ്സലോണയ്ക്കായി 40 ഗോളെന്ന നേട്ടം മെസ്സി സ്വന്തം പേരിൽ കുറിച്ചു. Lionel Messi just scored a Panenka free-kick for #Barcelona... pic.twitter.com/OOg8gzV5H6 — Shamoon Hafez (@ShamoonHafez) March 30, 2019 Content Highlights: Lionel Messi Double Sends Barcelona 13 Points Clear
from mathrubhumi.latestnews.rssfeed https://ift.tt/2FIv3uX
via
IFTTT