Breaking

Sunday, March 31, 2019

തൊ​ടു​പു​ഴയില്‍ കു​ട്ടി​യെ മ​ര്‍​ദി​ച്ച സം​ഭ​വം; പ്ര​തി റി​മാ​ന്‍​ഡി​ല്‍

തൊ​ടു​പു​ഴ: ഏ​വു​വ​യ​സു​കാ​രെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി അ​രു​ണ്‍ ആ​ന​ന്ദി​നെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണ് ഇ​യാ​ളെ ഇ​ടു​ക്കി കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്. 

നേ​ര​ത്തെ, കു​ട്ടി​യെ ലൈം​ഗി​ക​മാ​യും പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ര്‍​ന്ന് ഇ​യാ​ള്‍​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​വും കേ​സെ​ടു​ത്തി​രു​ന്നു.

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

അതേസമയം, കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റേണ്ടതില്ലെന്ന് വിദഗ്ദ സംഘം റിപ്പോര്‍ട്ട് നല്‍കി. തലച്ചോറില്‍ നേരിയ തോതില്‍ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും നിലവിലെ ചികിത്സ തുടരാനും ആശുപത്രി അധികൃതര്‍ക്ക് മെഡിക്കല്‍ സംഘം നിര്‍ദ്ദേശം നല്‍കി. കുട്ടി അതിജീവിക്കാനുള്ള സാധ്യതകള്‍ കുറവാണെങ്കിലും മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ ആകില്ലെന്ന് സംഘം പറഞ്ഞു.



from Anweshanam | The Latest News From India https://ift.tt/2uBxrPl
via IFTTT